01:51am 10 September 2026
NEWS
വീഥികളിൽ വിസ്മയമായി കുട്ടിപ്പാപ്പമാർ; കല്ലിശേരി സെൻ്റ് മേരീസ് സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ വർണാഭമായി
23/12/2025  09:00 PM IST
nila
വീഥികളിൽ വിസ്മയമായി കുട്ടിപ്പാപ്പമാർ; കല്ലിശേരി സെൻ്റ് മേരീസ് സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ വർണാഭമായി

ചെങ്ങന്നൂർ: കല്ലിശേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ക്രിസ്മസ്  ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ സംഘടിപ്പിച്ച ക്രിസ്മസ് പാപ്പ വിളംബര ജാഥ  -ബോൺ നത്താലേ - കല്ലിശേരി നഗരവീഥികളെ ചുവപ്പണിയിച്ചു.
​സ്കൂളിലെ 400-ഓളം വിദ്യാർഥികളാണ് ക്രിസ്മസ് പാപ്പയുടെ വേഷമണിഞ്ഞ് ജാഥയിൽ അണിനിരന്നത്. പാട്ടിൻ്റെയും താളമേളങ്ങളുടെയും അകമ്പടിയോടെ തുള്ളിക്കളിച്ചെത്തിയ കുട്ടിപ്പാപ്പമാർ നാട്ടുകാർക്കും വ്യാപാരികൾക്കും നയനാന്ദകരമായ കാഴ്ചയായി മാറി. ക്രിസ്മസിന്റെ സന്ദേശവും സന്തോഷവും വിളിച്ചോതിയ ജാഥയിലുടനീളം വിദ്യാർഥികളുടെ ആവേശകരമായ പ്രകടനം ശ്രദ്ധേയമായിരുന്നു.
കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ഗീവർഗീസ് അപ്രേം വിളംബര ജാഥ ഉദ്ഘാടനം ചെയ്തു.  ഫാ. വർഗീസ് കോർഎപ്പിസ്കോപ്പ , സ്കൂൾ മാനേജർ ഫാ. റെന്നി കട്ടേൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. അലക്സി എസ് വിഎം, പിടിഎ പ്രസിഡൻ്റ് എബി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
​വിദ്യാർഥികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും സജീവമായി ആഘോഷങ്ങളിൽ പങ്കാളികളായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img