
ചെങ്ങന്നൂർ: പഴയ സുറിയാനി പള്ളിയിലെ
ക്രിസ്മസ് ആഘോഷവും വിളംബര ഘോഷയാത്രയും
ഡിസംബർ 26 വെള്ളിയാഴ്ച വർണ്ണ ശബളമായ പരിപാടിക
ളോടെ നടത്തും.
ചെങ്ങന്നൂർ മാർത്തോമ്മാ
വലിയ പള്ളി,
പേരിശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ,
സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ എന്നീ മൂന്ന് പള്ളികൾ ആണ് നേതൃത്വം നൽകുക.
വെള്ളിയാഴ്ച വൈകിട്ട് 4. 30 ന് ബഥേൽ അരമന പള്ളിയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര റെയിൽവേ ഓവർ ബ്രിഡ്ജ്.. പേരിശ്ശേരി സെന്റ് മേരിസ് പള്ളി വഴി പഴയ സുറിയാനി പള്ളിയിൽ .
എത്തിച്ചേരും.
ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ
ഡോ.
മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത
ഘോഷയാത്ര ഉദ്ഘാടനം
ചെയ്യും.
വൈകിട്ട്
6.30
ന് റവ. സി. വി
സൈമണിൻ്റെ
അദ്ധ്യക്ഷതയിൽ ചേ
രുന്ന സമ്മേളനത്തിൽ സിസ്റ്റർ ദയാ ബായ് ക്രിസ്തുമസ് ദൂത് നൽകും.
വൈദികർ ഉൾപ്പെടെ ഏകദേശം ഏകദേശം ആയിരത്തോളം പങ്കാളികളാകും.
ചെങ്ങന്നൂർ മാർത്തോമ്മാ
വലിയപള്ളി.. പേരിശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ്പള്ളി.. സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ എന്നീ പള്ളികളിൽ നിന്നുള്ള ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിക്കും .
തുടർന്ന്
കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. വികാരിമാരായ റവ. സി. വി സൈമൺ , റവ ഫാ. മത്തായി സഖറിയ, റവ ഫാ സി കെ ഗീവർഗീസ്
ചുമതലക്കാരായ ജോർജ് ജോസഫ്,
കെ. ബി തോമസ് , സതീശ് മാണിക്കശേരി, സ്കറിയ ഏബ്രഹാം , സാബു വർഗീസ് , സാം ജേക്കബ്ബ്, വി.വി
വർഗീസ്, സാം വർഗ്ഗീസ് എന്നിവർ
പത്രസമ്മേ
ളനത്തിൽ
പരിപാടികൾ വിശദീകരിച്ചു.











