NEWS
ചെങ്ങന്നൂർ സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷo
31/12/2025 08:01 PM IST
nila

ചെങ്ങന്നൂർ സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷo ജനുവരി 2
വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ തിരുവല്ല, മനയ്ക്കച്ചിറയിലുള്ള "വൈദ്യൻസ് കോൺഫറൻസ് ഹാളിൽ നടക്കും. ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ നായർ ഉത്ഘാടനം ചെയ്യും. ചെങ്ങന്നൂർ സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡണ്ട് പി ഏ
തോമസ് അദ്ധ്യക്ഷത വഹിക്കും. കെ കെ രാജേന്ദ്രൻ പുതുവത്സര സന്ദേശം നൽകും. ഡോ.
ജേക്കബ് ജോർജ്, ശ്രീകുമാരി, പി.വി സഖറിയ എന്നിവർ പ്രസംഗിക്കും. തുടർന്ന് സിസ്സി കുരുവിള, സുമന ജേക്കബ്, ആലീസ് ചാക്കോ , ജോളി കോശി വൈദ്യൻ, ലിജി ഷിബു, ചാക്കോ ജോസഫ്, എസ്
ഷാജി, ഗോപാലകൃഷ്ണൻ നായർ, പി ഡി
ജോർജ്, ഷിബു ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











