08:40am 13 November 2026
NEWS
ക്രിസ്മസ് സ്‌നേഹത്തിന്റെ സംസ്‌കാരം
പ്രകാശിപ്പിക്കാനുള്ള അവസരം: ആര്‍ച്ച്ബിഷപ് ഡോ. ചക്കാലയ്ക്കല്‍

22/12/2025  11:00 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ക്രിസ്മസ് സ്‌നേഹത്തിന്റെ സംസ്‌കാരം  പ്രകാശിപ്പിക്കാനുള്ള അവസരം: ആര്‍ച്ച്ബിഷപ് ഡോ. ചക്കാലയ്ക്കല്‍

 

കൊച്ചി: ക്രിസ്മസ് സമൂഹത്തില്‍ സ്‌നേഹത്തിന്റെ സംസ്‌കാരം ഫലപ്രദമായി പ്രകാശിപ്പിക്കാനുള്ള അവസരമെന്നു കെസിബിസി പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആഹ്വാനം ചെയ്തു. മനുഷ്യര്‍ക്കിടയില്‍ ഭിന്നതകളും വേര്‍തിരിവുകളും ഇല്ലാതെ എല്ലാവരെയും ഒന്നായി കാണുകയെന്ന മാനവികതയുടെ സന്ദേശം ക്രിസ്തുവിന്റെ പിറവിസ്മരണ നമുക്കു നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവം സ്വയം ശൂന്യവത്കരിച്ചതിന്റെ സ്മരണയിലാണ് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നത്. മറ്റുള്ളവര്‍ക്കായി ചെറുതാകാനും ചിന്തകളെയും ജീവിതത്തെയും ലളിതമാക്കാനും ശ്രമിക്കണം. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മതേതരത്വത്തിന്റെയും
കാവല്‍ക്കാരെന്ന നിലയില്‍ മാധ്യമങ്ങള്‍ ആധുനിക സാഹചര്യങ്ങളില്‍ നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും ഡോ. ചക്കാലക്കല്‍ പറഞ്ഞു. 
കെസിബിസി ഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യപ്രവര്‍ത്തകന്‍ ജെക്കോബി സന്ദേശം നല്‍കി. മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍, മാധ്യമപ്രവര്‍ത്തകന്‍ എം. എസ്. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img