11:15pm 08 September 2026
NEWS
ഹെറാൾഡ്‌സ് ചെങ്ങന്നൂരിൻ്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്തീയ ഗാന സന്ധ്യ
06/12/2025  09:36 AM IST
nila
ഹെറാൾഡ്‌സ് ചെങ്ങന്നൂരിൻ്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്തീയ ഗാന സന്ധ്യ

ചെങ്ങന്നൂർ: ഹെറാൾഡ്‌സ് ചെങ്ങന്നൂരിൻ്റെ
ആഭിമുഖ്യത്തിലുള്ള
ക്രിസ്തീയ ഗാന സന്ധ്യ
മഞ്ഞുപെയ്യും രാവിൽ'
ഡിസംബർ 7 ന് പുലിയൂർ സെൻ്റ് തോമസ് മാർത്തോമ്മാ കമ്മ്യൂണിറ്റി ഹാളിൽ നടത്തും.
50 ഓളം ഗായഘാഗംങ്ങൾ പങ്കെടുക്കുന്ന ഈ ക്രിസ്‌തുമസ് ഗാനസന്ധ്യയിൽ ക്വയർ അംഗങ്ങൾ രചിച്ച്, സംഗീതം നൽകിയ ഗാനങ്ങളാണ് അവതരിപ്പിക്കുക.
വൈകിട്ട് 6 മണിക്ക് വികാരി ജനറാൾ റവ. ജയൻ തോമസ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. പ്രസിഡണ്ട് റവ. തോമസ് പി കോശി അദ്ധ്യക്ഷത വഹിക്കും. ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ക്രിസ്തുമസ്സ്  സന്ദേശം
കഴിഞ്ഞ 13 വർഷങ്ങളായി മധ്യതിരുവിതാംകൂറിൽ
പ്രവൃത്തിച്ചു വരുന്ന
 പ്രശസ്തമായ ക്രൈസ്തവ ഗാന കൂട്ടായ്‌മയായാണ്
ഹെറാൾഡ്സ് നിലകൊള്ളുന്നത്.
 ഡോ. ഗിവർഗ്ഗിസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത ( രക്ഷാധികാരി ) റവ.
തോമസ് പി. കോശി ( പ്രസിഡണ്ട് ) 
ജോയ്സ് തോമസ് ( വൈസ് പ്രസി )
ബിജു വർഗീസ് മാമ്മൻ ( ക്വയർ ലീഡർ )
വിനു ഏബ്രഹാം ( സെക്രട്ടറി )
റിയ മേരി മാത്യു (ജോയിൻ്റ് സെക്രട്ടറി )
തോമസ് ഫിലിപ്പ്
( ട്രഷറാർ )
എന്നിവരാണ് ഭാരവാഹികൾ.
പത്ര സമ്മേളനത്തിൽ ജോയ്സ് തോമസ് , വിനു വി ഏബ്രഹാം , റിയ മേരി മാത്യു,  റോണിയ എലിസബേത്ത് സാം എന്നിവർ പരിപാടികൾ വിശദീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img