07:55pm 29 October 2026
NEWS
നവംബർ 2 ന് ക്രൈസ്തവ സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി അനുവദിക്കണം
29/10/2026  06:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നവംബർ 2 ന് ക്രൈസ്തവ സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി അനുവദിക്കണം

കൊച്ചി : സകലമരിച്ചവരുടെയും ഓർമ്മ ദിനമായ നവംബർ 2 ന് സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ക്രൈസ്‌തവ ജീവനക്കാർക്ക് നിയന്ത്രിത അവധി അനുവദിക്കണമെന്ന് അൽമായ ശബ്‌ദം ആവശ്യപ്പെട്ടു.മരിച്ചു പോയ പ്രിയപ്പെട്ടവരെ അനുസ്‌മരിക്കുകയും അവരുടെ ആത്മശാന്തിക്കായി പ്രത്യേക പ്രാർത്ഥനകളും തിരുകർമ്മങ്ങളുംനടത്തുകയും ചെയ്യുന്ന ക്രൈസ്‌തവ വിശ്വാസികൾക്ക് ഈ ദിനം ഏറെ പ്രാധാന്യമുള്ളതാണ്.അന്നേ ദിവസം ദേവാലയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും പ്രത്യേക പ്രാർത്ഥനകളിലും മറ്റ് മതപരമായ തിരുകർമ്മങ്ങളിലും പങ്കെടുക്കാൻ ജീവനക്കാർക്ക് അവസരം ലഭിക്കേണ്ടതുണ്ട്. ഇതര മതവിഭാഗങ്ങളുടെ പ്രധാനപ്പെട്ട ആചാരങ്ങൾക്കും വിശേഷ ദിനങ്ങൾക്കും നൽകുന്ന പരിഗണനയുടെ മാതൃകയിൽ ക്രൈസ്‌തവ ജീവനക്കാരുടെ മതപരമായ അവകാശങ്ങളും വിശ്വാസ സ്വാതന്ത്ര്യവും മാനിച്ച് നവംബർ 2 ന് നിയന്ത്രിത അവധി അനുവദിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംഘടന ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ഔദോ ഗിക ചുമതലകളെ ബാധിക്കാത്ത വിധത്തിൽ അവധി അനുവദിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നത് ഉചിതമായിരിക്കുമെന്ന് അൽമായ ശബ്‌ദം ഭാരവാഹികളായ ബിജു പോൾ നെറ്റിക്കാടൻ,ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img