11:16am 21 October 2026
NEWS
ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തും
01/02/2025  08:04 AM IST
nila
 ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തും

തിരുവനന്തപുരം: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പത്തൊൻപതുകാരിയുടെ സംസ്കാരചടങ്ങുകൾ ഇന്ന്. തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ.  കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേ​ഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് വീട്ടിലെത്തിച്ച് പൊതുദർശനത്തിന് ശേഷമാകും പള്ളിയിലേക്ക് കൊണ്ടുപോകുക. 

യുവതിയുടെ ആൺസുഹൃത്ത് അനൂപിന്റെ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ് . ആറ് ദിവസം വെൻറിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് ചോറ്റാനിക്കരയിലെ പെൺകുട്ടി ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഇൻസ്റ്റ​ഗ്രാം വഴിയായിരുന്നു പ്രതി അനൂപ് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് പൊലീസിന്റെ നീക്കം. 

ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യം എന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോട് പോലും പെൺകുട്ടി തർക്കിച്ചിരുന്നു. തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചുപിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img