07:28am 11 November 2026
NEWS
കൊച്ചി സർവ്വകലാശാലയിൽ കോറിയോഗ്രാഫി വർക്ക് ഷോപ്പ് ആരംഭിച്ചു.
13/09/2025  05:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി സർവ്വകലാശാലയിൽ കോറിയോഗ്രാഫി വർക്ക് ഷോപ്പ് ആരംഭിച്ചു.

കൊച്ചി സർവ്വകലാശാലയിലെ യുവജനക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാല വിദ്യാർത്ഥികൾക്കായി സെപ്തംബർ 12 മുതൽ 14 വരെ ദി ആർട്ട് ഓഫ് മൂവിങ് - കോറിയോഗ്രാഫി ഇൻ്റൻസീവ് എന്ന പേരിൽ നടക്കുന്ന ത്രിദിന സമകാലീക ഡാൻസ് വർക്ക് ഷോപ്പ് ആരംഭിച്ചു. സിനിമാ താരവും നർത്തകിയും ക്ഷേത്ര വിസ്ഡം ഓഫ് ആർട്ട് ക്രിയേറ്റീവ് ഡയറക്ടറുമായ രഞ്ജിനി കുഞ്ചുവിൻ്റെ നേതൃത്വത്തിലാണ് വർക്ക് ഷോപ്പ് നടക്കുന്നത്. ആധുനിക നൃത്തത്തിന്റെ വിവിധ തലങ്ങളിലുള്ള പരിശീലനം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സെഷനുകൾ, സമകാലിക നൃത്തത്തിലെ ചലനം, പ്രകടനം, നൃത്തസംവിധാനങ്ങൾ എന്നിവയിൽ കൂടുതൽ അറിവുനേടാൻ വിദ്യാർത്ഥികളെ സഹായിക്കും.സെപ്തംബർ 14 ന് വർക്ക് ഷോപ്പ് സമാപിക്കും.

Photo Courtesy - Choreography workshop started at Cochin University.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img