02:58am 28 June 2026
NEWS
ചോക്ക് 2026 സംസ്ഥാനതല അധ്യാപക കോൺഫറൻസ് മികച്ച ഇൻക്ലൂസീവ് സ്കൂളിനും അധ്യാപകർക്കുമുള്ള പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
27/06/2026  08:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചോക്ക് 2026 സംസ്ഥാനതല അധ്യാപക കോൺഫറൻസ് മികച്ച ഇൻക്ലൂസീവ് സ്കൂളിനും അധ്യാപകർക്കുമുള്ള പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
HIGHLIGHTS

എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ ചോക്ക് 2026ൻ്റെ പ്രഖ്യാപന വാർത്താസമ്മേളനത്തിൽ പ്രയത്‌നയുടെയും ജെയിൻ യൂണിവേഴ്‌സിറ്റിയുടെയും (ഡീംഡ് ടു ബി) പ്രതിനിധികൾ സംസാരിക്കുന്നു. ജെയിൻ യൂണിവേഴ്‌സിറ്റിയിലെ കോർപ്പറേറ്റ് റിലേഷൻസ് സീനിയർ മാനേജർ ബിന്ദു മേനോൻ, പ്രയത്‌ന ചൈൽഡ് ഡെവലപ്മെന്റ് സെൻ്റർ കൊച്ചിയിലെ സീനിയർ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് അഷിത പോൾ, ജെയിൻ യൂണിവേഴ്‌സിറ്റിയിലെ ഫിനാൻസ് ആൻഡ് സ്ട്രാറ്റജി ഡയറക്ടർ ഡോ. രാധാകൃഷ്ണൻ ഉണ്ണി, പ്രയത്‌ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, പ്രയത്‌ന ചൈൽഡ് ഡെവലപ്മെന്റ് സെൻ്റർ കൊച്ചിയിലെ സീനിയർ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സോണിയ സുദർശൻ. (ഇടത്തുനിന്നും വലത്തോട്ട്)

കൊച്ചി : കൊച്ചി പ്രയത്‌ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററും ജെയിൻ യൂണിവേഴ്‌സിറ്റിയും (ഡീംഡ് ടു ബി) സംയുക്തമായി, ഐഎബിടി (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓട്ടിസം ആൻഡ് ബിഹേവിയറൽ തെറാപ്പി), ബ്രിഡ്ജ് ബിയോണ്ട് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ചോക്ക് 2026 (CHALK - Curating Holistic Approaches to Learning and Knowledge Sharing) സംസ്ഥാനതല അധ്യാപക വികസന കോൺഫറൻസ് സംഘടിപ്പിക്കുന്നു. ജൂലൈ 11-ന് ജെയിൻ യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന കോൺഫറൻസിൽ  ഉമ തോമസ് എംഎൽഎ മുഖ്യാതിഥിയാകും . ചടങ്ങിൽ മികച്ച ഇൻക്ലൂസീവ് ടീച്ചർ, മികച്ച ഇൻക്ലൂസീവ് സ്കൂൾ എന്നീ പുരസ്കാരങ്ങളും സമ്മാനിക്കും.

വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകളും സംവാദങ്ങളും കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങളാണ്.വ്യത്യസ്ത പഠന ആവശ്യങ്ങളുള്ള വിദ്യാർത്ഥികളെ ഫലപ്രദമായി പിന്തുണയ്ക്കുന്നതിനും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസരീതികൾ ക്ലാസ് മുറികളിൽ നടപ്പാക്കുന്നതിനും ആവശ്യമായ അറിവും പ്രായോഗിക നൈപുണ്യവും അധ്യാപകർക്ക് പകർന്നുനൽകുക എന്നതാണ് കോൺഫറൻസിന്റെ ലക്ഷ്യം. ബി.എഡ്., എം.എഡ്., സൈക്കോളജി വിദ്യാർത്ഥികൾക്കായി സയിന്റിഫിക്  സെഷനും കോൺഫറൻസിൽ ഒരുക്കിയിട്ടുണ്ടെന്ന് പ്രയത്‌ന സെന്ററിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി അറിയിച്ചു.

അക്കാദമിക് രംഗത്ത് ഉൾക്കൊള്ളുന്ന (Inclusive) വിദ്യാഭ്യാസത്തിന് നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നൽകുക. മികച്ച വിദ്യാർത്ഥികേന്ദ്രീകൃത പ്രവർത്തനങ്ങൾ നടത്തുന്ന, കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രീ-പ്രൈമറി മുതൽ ഗ്രേഡ് 5 വരെയുള്ള അധ്യാപകർക്കാണ് മികച്ച ഇൻക്ലൂസീവ് ടീച്ചർ അവാർഡിന് അപേക്ഷിക്കാനാവുക. എല്ലാവരെയും ഉൾക്കൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് മികച്ച ഇൻക്ലൂസീവ് സ്കൂൾ അവാർഡ് നൽകുക.

കോൺഫറൻസിലും പുരസ്കാരങ്ങളിലും പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും +91 62383 75449 എന്ന നമ്പറിൽ ബന്ധപ്പെടാം.കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രയത്‌ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, സീനിയർ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് അഷിത പോൾ കെ., സീനിയർ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സോണിയ സുദർശൻ, ജെയിൻ യൂണിവേഴ്‌സിറ്റിയിലെ കോർപ്പറേറ്റ് റിലേഷൻസ് സീനിയർ മാനേജർ ബിന്ദു മേനോൻ, ഫിനാൻസ് ആൻഡ് സ്ട്രാറ്റജി ഡയറക്ടർ ഡോ. രാധാകൃഷ്ണൻ ഉണ്ണി എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img