04:25pm 08 May 2026
NEWS
മനു ആനന്ദ് സംവിധാനത്തിൽ 'ചിയാൻ' വിക്രം..
08/05/2026  02:43 PM IST
Cinema desk
മനു ആനന്ദ് സംവിധാനത്തിൽ ചിയാൻ വിക്രം..

 

'വീര ധീര സൂരൻ' എന്ന സിനിമക്ക് ശേഷം 'ചിയാൻ' വിക്രം, 'ഇരു മുഖൻ' എന്ന ചിത്രം സംവിധാനം ചെയ്ത ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തിടെ പുറത്തുവന്നിരുന്നു. തമിഴ് സിനിമയിലെ പ്രശസ്ത ബാനറുകളിൽ ഒന്നായ 'സത്യജ്യോതി ഫിലിംസ്' നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത് തന്നെ തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ സിനിമക്ക് ശേഷം 'ചിയാൻ' വിക്രം  അഭിനയിക്കാനിരിക്കുന്ന മറ്റൊരു ചിത്രം കുറിച്ചുള്ള വിവരം ലഭിച്ചിരിക്കുന്നത്. തമിഴിൽ     
'എഫ്.ഐ.ആർ' എന്ന ചിത്രം സംവിധാനം ചെയ്ത മനു ആനന്ദ്, ഈ സിനിമക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങിയ ‛മിസ്റ്റർ എക്സ്'.  ആര്യ കഥാനായകനായി അഭിനയിച്ച  ഈ സിനിമയിൽ ഗൗതം കാർത്തിക്, മഞ്ജു വാര്യർ, റൈസ വിൽസൺ, അതുല്യ രവി ഉൾപ്പെടെയുള്ളവർ അഭിനയിച്ചിരുന്നു.  എന്നാൽ സ്‌പൈ ത്രില്ലറായി ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങി പുറത്തുവന്ന ഈ ചിത്രം വലിയ പരാജയമായിരുന്നു. എങ്കിലും ചിത്രത്തിന്റെ മേക്കിങ്ങ് സംബന്ധമായി നല്ല റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.  ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് മനു ആനന്ദ്  നടൻ വിക്രമിന് ഒരു കഥ പറയുകയും, ആ കഥ വിക്രമിന് പിടിക്കുകയും ചെയ്തിരിക്കുന്നത്. ഇതിനെ തുടർന്ന് ആനന്ദ്  ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം വിക്രം,  മനു ആനന്ദ് പറഞ്ഞ കഥയിലാണതെ അഭിനയിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിൽ നടക്കുന്ന കഥയായിട്ടാണത്രെ ഈ ചിത്രം ഒരുങ്ങുന്നത് എന്നുള്ള റിപ്പോർട്ടുമുണ്ട്. ഇപ്പോൾ മനു ആനന്ദ് ഇതിന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിലാണത്രെ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img