
'ചിയാൻ' വിക്രം നായകനായി അഭിനയിച്ച് അടുത്ത് റിലീസായ 'തങ്കലാൻ', 'വീര ധീര ശൂരൻ' എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ഇതിന് തുടർന്ന് വിക്രമിന്റെ അടുത്ത സിനിമകളെക്കുറിച്ചുള്ള ആശയക്കുഴപ്പം തുടരുകയാണ്. വിക്രമിന്റെ 63-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിൽ 'മണ്ടേല', 'മഹാവീരൻ' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത 'മഡോൺ' അശ്വിൻ ആണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ചില പ്രശ്‌നങ്ങൾ കാരണം ഈ ചിത്രം മുന്നോട്ട് പോയില്ല. അടുത്തതായി, വിക്രമിന്റെ 64-ാമത്തെ ചിത്രം '96' ഫെയിം പ്രേം കുമാർ സംവിധാനം ചെയ്യുമെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ ചിത്രവും ഉടനെ ഉണ്ടാകിലെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വിക്രമിന്റെ 63-ാമത്തെ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് 'രാക്ഷസൻ' ഫെയിം രാംകുമാർ ആണെന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് 'ശാന്തി ടാക്കീസ്' എന്ന ബാനർ ആണെന്നും പറയപ്പെടുന്നുണ്ട്. അതുപോലെ വിക്രമിന്റെ 64-ാമത്തെ ചിത്രം നിർമ്മിക്കുന്നത് തമിഴിലെ വമ്പൻ ബാനറായ വേൽസ് ഫിലിംസ് ആണെന്നും, ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഇപ്പോൾ കവിൻ, നയൻതാര തുടങ്ങിയവർ അഭിനയിച്ച് കൊണ്ടിരിക്കുന്ന ഇനിയും പേരിടാത്ത ചിത്രം സംവിധാനം ചെയ്തു വരുന്ന വിഷ്ണു ഇടവനാണെന്നാണ് പറയപ്പെടുന്നത്. ഇവ കൂടാതെ, വിക്രമിന്റെ 65-ാമത്തെ സംവിധാനം ചെയ്യാനിരിക്കുന്നത് ഒരു പുതുമുഖ സംവിധായകനാണെന്നും, ഈ ചിത്രം നിർമ്മിക്കുന്നത് തമിഴിലെ മറ്റൊരു പ്രശസ്ത ബാനറായ 'ഡോൺ പിക്‌ചേഴ്‌സ്' ആണെന്നുമാണ് റിപ്പോർട്ട്.
എന്നാൽ ഇതിൽ ഒരു ചിത്രത്തിന്റെയും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. അത് ഉടനെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ വിക്രം നായകനായി അഭിനയിച്ച 'ധ്രുവ നക്ഷത്രം' എന്ന ചിത്രം കുറച്ച് വർഷങ്ങളായി റിലീസാകാതെ മുടങ്ങി കിടക്കുകയാണെന്നുള്ളത് ശ്രദ്ധേയമാണ്.
Photo Courtesy - Google











