03:21am 03 November 2026
NEWS
'ചിത്ര ദീപ്ത ശ്രാവണം' സംഗീത ആൽബം റിലീസ് ചെയ്തു
01/08/2025  11:26 AM IST
nila
ചിത്ര ദീപ്ത ശ്രാവണം സംഗീത ആൽബം റിലീസ് ചെയ്തു

ദോഹ: കേരളത്തിൻ്റെ വാനമ്പാടി ചിത്രയ്ക്ക് ഖത്തറിൽ നിന്നും ജന്മദിനസമ്മാനമായിഗാനോപഹാരം.
"ചിത്തിര ക്രിയേഷൻസിൻ്റെ " ബാനറിൽ ഖത്തർ സമന്വയ,  റേഡിയോ സുനോയുമായി സഹകരിച്ച് ശ്രാവൺ സുരേഷ് ബാബു ആലപിച്ച " ചിത്ര ദീപ്ത ശ്രാവണം"  എന്ന വിഡിയോ ആൽബം
"ചിത്രാമ്മക്കൊരു പിറന്നാൾ സമ്മാനം" റിലീസ് ചെയ്തു.
പ്രശസ്ത ഗാനരചയിതാവ് ഹരി നാരായണൻ ബി.കെ രചിച്ച് പ്രശസ്ത ഗായകനും ഗാന സംവിധായകനുമായ K K നിഷാദ് ഈണം നൽകിയ  ഗാനം  ശ്രാവൺ സുരേഷ് ആലപിച്ച് കെ. എസ് ചിത്രയുടെ ജൻമ ദിനമായ ജൂലൈ 27 ന് ഖത്തറിലെ പ്രശസ്ത റേഡിയോ ശൃംഖലയായ റേഡിയോ സുനോയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. വീഡിയോ  കെ. എസ് ചിത്രയടക്കം പ്രമുഖർ FB പേജിൽ ഷെയർ ചെയ്തു.  ശ്രാവൺ സുരേഷ് ബാബു തുടർച്ചയായി  നാലാമത്തെ വർഷമാണ് ചിത്രാമ്മക്ക് പാട്ടുകൾ പിറന്നാൾ സമ്മാനമായി സമർപ്പിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി ഗുരു സതീശൻ മാസ്റ്റർ രാമനാട്ടുകരയുടെ കീഴിലാണ്  ശ്രാവൺസംഗീതംപഠിക്കുന്നത്. പിതാവ് സുരേഷ്‌കുമാർ ഖത്തർ പ്രവാസിയാണ്.കാല്പന്തുകളിയിൽ താല്പരനായ ശ്രാവൺ ഫിഫ ലോകകപ്പ്കാണാൻഖത്തറിൽ എത്തിയിരുന്നു.
തേഞ്ഞിപ്പലം സെൻ്റ് പോൾസ് EMHSS ൽ അഞ്ചാം തരം വിദ്യാർഥിയായ ശ്രാവൺ പഠന കാര്യങ്ങളിൽ മുൻപന്തിയിലെന്ന പോലെ തന്നെ സ്കൂൾ കലാ കായിക മൽസരളിലും, ചിത്രരചന, ക്രാഫ്റ്റ് മേക്കിങ്ങ് എന്നിവയിലും തല്പരനാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img