01:08am 18 October 2026
NEWS
ചിത്രാംബരി പി ട്രെന്‍ഡ്‌സ് ഇംപ്രസാരിയോ മിസ് കേരള 2026
17/10/2026  07:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചിത്രാംബരി പി ട്രെന്‍ഡ്‌സ് ഇംപ്രസാരിയോ മിസ് കേരള 2026
HIGHLIGHTS

ട്രെന്‍ഡ്‌സ് ഇംപ്രസാരിയോ മിസ് കേരള 2026 കിരീടം ചിത്രാംബരി യ്ക്ക് തൊഴില്‍- വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും കഴിഞ്ഞ വർഷത്തെ മിസ് കേരള ശ്രീനിധി സുരേഷും ചേർന്ന് കിരീടം ചൂടിക്കുന്നു

കൊച്ചി: ട്രെന്‍ഡ്‌സ് ഇംപ്രസാരിയോ മിസ് കേരള കിരീടം ചിത്രാംബരി പി 
സ്വന്തമാക്കി. 26-ാം ഇംപ്രസാരിയോ മിസ് കേരള 'സര്‍ക്ലെറ്റ് ഓഫ് എലൊക്വന്‍സ്' കിരീടം മലപ്പുറം സ്വദേശിയായ ചിത്രാംബരി പി കേരള തൊഴില്‍- വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ചൂടിച്ചു. സൗന്ദര്യം, പ്രതിഭ, ആത്മവിശ്വാസം, സ്ത്രീശാക്തീകരണം എന്നിവ ചേര്‍ന്ന മിസ് കേരള 2026 ക്രൗണ്‍ പ്ലാസയിലാണ് അരങ്ങേറിയത്. 

ഫസ്റ്റ് റണ്ണറപ്പ് 'എറ്റേണല്‍ ബ്യൂട്ടി'യായി മേഘ മറിയ ജോസും സെക്കന്റ് റണ്ണറപ്പ് 'ബ്യൂട്ടി വിത്ത് എലഗന്‍സ്' ആയി കാജൽ ലിബിയും തെരഞ്ഞെടുക്കപ്പെട്ടു. ഗോപിക കൃഷ്ണൻ യു കെ മിസ് ഫോട്ടോജെനിക്, ഗോപിക കൃഷ്ണൻ യു കെ മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മാനസ പ്രകാശ്  മിസ് ഇന്നര്‍ വോയ്‌സ്, ഡോണ മൈക്കിൾ മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, ചിത്രാംബരി പി മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മൈഥിലി ദിലീപ് എ മിസ് ബ്യൂട്ടിഫുള്‍ ഐസ്, ദൃശ്യ സൂരജ് എ മിസ് ടാലന്റഡ്, അമൃത നായർ മിസ് കണ്‍ജീനിയാലിറ്റി, ഡോണ മൈക്കിൾ മിസ് ഫിറ്റ്‌നസ് എന്നിവര്‍ മറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കി. 

സ്ത്രീകളുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും സ്വന്തം വിധി രൂപപ്പെടുത്താനുള്ള കഴിവിനെയും ആഘോഷിക്കുന്ന 'അവള്‍ അവള്‍ക്കുവേണ്ടി അവളാല്‍' എന്ന ആശയത്തിലാണ് ഈ വര്‍ഷത്തെ മിസ് കേരള ഒരുക്കിയത്. ഈ ആശയത്തിന്റെ ഭാഗമായി ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് മന്ത്രി ബിന്ദു കൃഷ്ണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു. 

ഫൈനലിസ്റ്റുകളായ 24 മത്സരാര്‍ഥികള്‍ മൂന്ന് റൗണ്ടുകളിലായാണ് വേദിയിലെത്തിയത്. പൂണോലില്‍ ഡിസൈന്‍സ് ഒരുക്കിയ സാരികളില്‍ ഇന്ത്യന്‍ പൈതൃകത്തിന്റെ ചാരുത ആഘോഷിച്ച ടൈംലെസ് ട്രെഡിഷന്‍, ട്രെന്‍ഡ്‌സിന്റെ സമകാലിക വെസ്റ്റേണ്‍, ഇന്‍ഡോ- വെസ്റ്റേണ്‍ വസ്ത്രങ്ങളില്‍ ആത്മവിശ്വാസത്തോടെയുള്ള ട്രെന്‍ഡ്‌സ് ഇന്‍ സ്‌റ്റൈല്‍, ഹരി ആനന്ദ് രൂപകല്‍പ്പന ചെയ്ത വെള്ള, ക്രീം നിറങ്ങളിലുള്ള ഗൗണുകളും സാരികളും അണിഞ്ഞ ഐവറി എലിഗന്‍സ് എന്നീ റൗണ്ടുകളിലായാണ് മത്സരം അരങ്ങേറിയത്. മത്സരാര്‍ഥികള്‍ മികച്ച ഉത്തരങ്ങള്‍ നല്‍കിയ ചോദ്യോത്തര സെഷനും മിസ് കേരള മത്സരത്തിന്റെ പ്രധാന ഘട്ടമായിരുന്നു. 

രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത പണിക്കര്‍, നടിയും മിസ് കേരള 2012മായ ദീപ്തി സതി, കേദാരം മാനേജിംഗ് ഡയറക്ടര്‍ ജേക്കബ് ജോസ്, നടിയും നര്‍ത്തകിയുമായ ആശാ ശരത്ത്, ചലച്ചിത്ര ഛായാഗ്രാഹകന്‍ രവി വര്‍മന്‍, സോഷ്യല്‍ മീഡിയ ഫാഷന്‍ കണ്ടന്റ് ക്രിയേറ്റര്‍ അമ്മു വര്‍ഗ്ഗീസ്, കൊച്ചി ജയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. ടോം എം ജോസഫ് എന്നിവരടങ്ങിയ പാനലാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഫൈനലിസ്റ്റുകളെ വിലയിരുത്തിയത്. 

ഒക്ടോബര്‍ 6 മുതല്‍ 15 വരെ ചീഫ് ഗ്രൂമര്‍ പ്രിയങ്ക ഷായുടെ മാര്‍ഗനിര്‍ദേശത്തില്‍ നടന്ന ഒമ്പത് ദിവസത്തെ തീവ്രപരിശീലനത്തിനുശേഷമാണ് മത്സരാര്‍ഥികള്‍ ഫിനാലെ വേദിയിലെത്തിയത്. ശോഭ വിശ്വനാഥായിരുന്നു ഔദ്യോഗിക സ്‌റ്റൈലിസ്റ്റ്.

ട്രെന്‍ഡ്‌സ് അവതരിപ്പിച്ച ഇംപ്രസാരിയോ മിസ് കേരള 2026-ന്റെ സഹ പ്രായോജകര്‍ കേദാരമാണ്. ജോണ്‍സ് അംബ്രല്ല അസോസിയേറ്റ് പാര്‍ട്ണറും ക്രൗണ്‍ പ്ലാസ കൊച്ചി വേദി പങ്കാളിയും സ്റ്റാര്‍ലിറ്റ് സ്യൂട്ട്‌സ് ഹോസ്പിറ്റാലിറ്റി പാര്‍ട്ണറുമാണ്. സേജ് സ്‌കിന്‍ കെയര്‍ പാര്‍ട്ണറായും ചോക്കോച്ചി ചോക്ലറ്റിയര്‍, ഫെമിസേഫ്, റോ സ്റ്റോറീസ് എന്നിവ ഗിഫ്റ്റ് പാര്‍ട്ണര്‍മാരായും ഗോള്‍ഡ്‌സ് ജിം കൊച്ചി ഫിറ്റ്‌നസ് പാര്‍ട്ണറായും എസ്‌മെറ ബ്യൂട്ടി കണ്‍സെപ്റ്റ്‌സ് മേക്കപ്പ് പാര്‍ട്ണറായും പിന്തുണ നല്‍കി. പൂണോലില്‍ ഡിസൈന്‍സ്, വെസ്റ്റേണ്‍ ലേഡി, വൈറ്റ്‌സ് ബൂട്ടിക്ക് എന്നിവ കോസ്റ്റ്യൂം പാര്‍ട്ണര്‍മാരും ക്ലാര ജ്വല്ലറി ബൂട്ടിക്കും സില്‍മോറും ജ്വല്ലറി പാര്‍ട്ണര്‍മാരുമാണ്. ഭൂമിക സോഷ്യല്‍ ഇംപാക്ട് പാര്‍ട്ണറും വീവേഴ്‌സ് വില്ലേജ് സ്‌റ്റൈല്‍ പാര്‍ട്ണറും മോജിന്‍ തിണവിളയില്‍ ഫോട്ടോഷൂട്ട് പാര്‍ട്ണറുമാണ്. എ ഡി എം വിദ്യാഭ്യാസ പങ്കാളിയും മെലിയോറ വിഷന്‍സ് ഐവെയര്‍ പാര്‍ട്ണറും പോളാര്‍ ഡ്രൈ ക്ലീനിങ് ആന്‍ഡ് ലോണ്ട്രി ഗാര്‍മെന്റ് കെയര്‍ പാര്‍ട്ണറുമാണ്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img