11:55pm 10 June 2026
NEWS
ഫുട്‌ബോള്‍ ഫ്‌ളെക്‌സിന് പകരം പഠനോപകരണ വിതരണവുമായി ചിറക് കൂട്ടായ്മ
10/06/2026  07:30 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഫുട്‌ബോള്‍ ഫ്‌ളെക്‌സിന് പകരം പഠനോപകരണ വിതരണവുമായി  ചിറക് കൂട്ടായ്മ
HIGHLIGHTS

എറണാകുളം ജില്ലയിലെ യുവാക്കളുടെ കൂട്ടായ്മയായ ചിറക് മാനന്തവാടിയിലെ ആദിവാസി ഉന്നതികളിലെ കുട്ടികള്‍ക്ക് പഠനോപകരണം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം സി.കെ.ജാനു നിര്‍വ്വഹിക്കുന്നു. പ്രദീപ് ജോസ്ഫ്, ടി.എസ്.ധനേഷ്, രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവര്‍ സമീപം.

കൊച്ചി : ഫുട്‌ബോള്‍ ഫ്‌ളെക്‌സിന് പകരം പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് ചിറക് കൂട്ടായ്മ. ഫുട്‌ബോള്‍ ആരാധകര്‍ ലോക കപ്പ് മത്സരങ്ങളുടെ വരവറിയിച്ച് നാട്ടിലെങ്ങും കൂറ്റന്‍  ഫ്‌ലക്‌സ് ബോര്‍ഡുകള്‍  സ്ഥാപിക്കുമ്പോള്‍ ഫഌക്‌സ് ബോര്‍ഡുകള്‍ക്ക് പകരം വയനാട്ടിലെ ആദിവാസി ഉന്നതികളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് മാതൃകയായിരിക്കുകയാണ് എറണാകുളം ജില്ലയിലെ യുവാക്കളുടെ കൂട്ടായ്മയായ 'ചിറക്' . മാനന്തവാടിയിലെ 105 ആദിവാസി കുട്ടികള്‍ക്കാണ് ബാഗ്,കുട, നോട്ട്ബുക്ക്, വാട്ടര്‍ ബോട്ടില്‍  തുടങ്ങി ഒരു അദ്ധ്യായന വര്‍ഷത്തേയ്ക്ക് ആവശ്യമായ മുഴുവന്‍ പഠനോപകരണങ്ങളും വിതരണം ചെയ്തത്. ചിറകിന്റെ സാരഥികളായ പ്രദീപ് ജോസഫ്, രഞ്ജിത്ത് രവീന്ദ്രന്‍, ടി.എസ്.ധനേഷ് എന്നിവര്‍ മാനന്തവാടിയിലെ 15-ല്‍ പരം ഉന്നതികളില്‍ ആദിവാസി നേതാവ് സി.കെ.ജാനുവിനൊപ്പം നേരിട്ടെത്തിയാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പഠനോപകരണങ്ങളുടെ കുറവ് മൂലം മാനന്തവാടിയിലെ ആദിവാസി ഉന്നതികളിലെ കുട്ടികള്‍ക്ക് സ്‌കുളില്‍ പോകാന്‍ പറ്റുന്നില്ലെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതാണ് കുടത്ത ഫുട്‌ബോള്‍ ആരാധകരായ ചിറക് കൂട്ടായ്മയിലെ യുവാക്കള്‍ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിക്കാന്‍ സ്വരുക്കൂട്ടിയിരുന്ന തുകയ്ക്ക് പഠനോപകരണങ്ങള്‍ വാങ്ങി വയനാട്ടില്‍ നേരിട്ടെത്തിച്ച് വിതരണം ചെയ്തത്. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img