09:19am 11 November 2026
NEWS
സംസ്ഥാന പിക്കിള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ചിന്മയാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
16/09/2025  07:43 PM IST
nila
സംസ്ഥാന പിക്കിള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ചിന്മയാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ചെങ്ങന്നൂര്‍ : സംസ്ഥാന പിക്കിള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ചെങ്ങന്നൂര്‍ ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സംസ്ഥാനതലത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് സ്വര്‍ണ്ണവും 5 വെള്ളിയും 8 വെങ്കല മെഡലുകളും ലഭിച്ചിരുന്നു. അനുമോദന ചടങ്ങ് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സി.അശോക് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.പ്രീതി, മാനേജ്‌മെന്റ് കമ്മിറ്റി അംഗം എം.പി.പ്രതിപാല്‍, കോച്ച് കെ.ജെ.രാജേഷ്, ടീം മാനേജര്‍ അഞ്ജു തോമസ് എന്നിവര്‍ പ്രസംഗിച്ചു.അണ്ടര്‍ 19 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സിംഗിള്‍സില്‍ എസ്.ജെ.തേജോമയി, അണ്ടര്‍ 19 മിക്‌സഡ് ഡബിള്‍സില്‍ അര്‍ജുന്‍ രാജ്, എസ്.ജെ.തേജോമയി എന്നിവര്‍ക്കാണ് സ്വര്‍ണ മെഡലുകള്‍ ലഭിച്ചത്. അണ്ടര്‍ 19 പെണ്‍കുട്ടികളുടെ വിഭാഗം സിംഗിള്‍സില്‍ ആര്‍ദ്ര ബി പിള്ള മിക്‌സഡ് ഡബിള്‍സില്‍ മാനവ് മോഹന്‍, ആര്‍ദ്ര ബി പിള്ള, അണ്ടര്‍ 16 പെണ്‍കുട്ടികള്‍ ഡബിള്‍സ് ആര്‍. ശ്രീലക്ഷ്മി, ഭവാനി ആര്‍ നായര്‍ എന്നിവര്‍ക്കാണ് വെള്ളി മെഡല്‍ ലഭിച്ചത്. അണ്ടര്‍ 16 ഡബിള്‍സ് ആണ്‍കുട്ടികള്‍ അഭിനന്ദ് ആര്‍ മുരളി, അശ്വിന്‍ സുരേഷ്, അണ്ടര്‍ 19 ഡബിള്‍സ് പെണ്‍കുട്ടികള്‍ ഭവാനി ആര്‍ നായര്‍, ആര്‍. ശ്രീലക്ഷ്മി, അണ്ടര്‍ 19  ഡബിള്‍സ് ആണ്‍കുട്ടികള്‍ മാനവ് മോഹന്‍, അര്‍ജുന്‍ രാജ്, അണ്ടര്‍ 19 ഡബിള്‍സ് ആണ്‍കുട്ടികള്‍ മാധവ് മുരളീധരന്‍, നിരഞ്ജന്‍ എന്നിവര്‍ക്കാണ് വെങ്കല മെഡലുകള്‍ ലഭിച്ചത്. സ്വര്‍ണ്ണ മെഡലുകള്‍ ലഭിച്ചവര്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ജമ്മു കാശ്മീരില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജില്ലാതല ക്വിസ് മത്സരത്തില്‍ വിജയികളായ ശ്രീനന്ദ ബാലന്‍, അപര്‍ണ്ണ സുനില്‍ എന്നിവരേയും ചടങ്ങില്‍അനുമോദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.