05:30am 13 November 2026
NEWS
ചിന്മയ മിഷൻ ദേശീയതല ഭഗവത് ഗീത ചൊല്ലൽ മത്സരം സംഘടിപ്പിച്ചു
20/10/2025  01:07 PM IST
nila
ചിന്മയ മിഷൻ ദേശീയതല ഭഗവത് ഗീത ചൊല്ലൽ മത്സരം സംഘടിപ്പിച്ചു.


ചെങ്ങന്നൂർ:ചിന്മയ മിഷൻ ദേശീയതല ഭഗവത് ഗീത ചൊല്ലൽ മത്സരത്തിന്റെ സബ്ജില്ലാ തല മത്സരം ചിന്മയ വിദ്യാലയത്തിൽ  ചിന്മയ മിഷൻ ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ നടത്തി.
.സ്വാമിനി കൃഷ്ണാനന്ദ പൂർണിമാമയി (ശ്രീ വിജയാനന്ദ ആശ്രമം, കിടങ്ങന്നൂർ) പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഗീത 15-ാം അദ്ധ്യായം അധികരിച്ചു നടന്ന മത്സരത്തിൽ കെജി മുതൽ പ്ലസ്ടു വരെ ആറു കാറ്റഗറികളിലും മുതിർന്നവർക്കായി ഒരു കാറ്റഗറിയിലും നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.ചിന്മയമിഷൻ പ്രസിഡന്റ്‌ ശ്രീവിദ്യ കെ കെ, സെക്രട്ടറി സുരാജ് എസ് ആർ, ബ്രഹ്മചാരി നിഖിൽജി
മിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ
 ശ്രീകുമാർ എസ്, രാജീവ്‌ കുമാർ എം ആർ, മിനി ജി കുറുപ്പ്, ആചാര്യ ഡോ. ജി. ആനന്ദരാജ് ചിന്മയ യുവകേന്ദ്ര അംഗങ്ങളായ
ശ്രീചന്ദ് ഹരിലാൽ, സജിത്ത് എം ടി, ബാലശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
 
വിദ്യാധിരാജ മാവേലിക്കര, എം എം എസ് കെ വി പുലിയൂർ, പ്രഗതി വിദ്യാമന്ദിർ മുളക്കുഴ, നായർ സമാജം മാന്നാർ, ശ്രീ ഭൂവനേശ്വരി മാന്നാർ, അമൃത വിദ്യാലയ വള്ളികുന്നം, ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂൾ മാവേലിക്കര, സെൻ്റ് തോമസ് സ്കൂൾ കറ്റാനം, എസ് എൻ സെൻട്രൽ സ്കൂൾ പാവുംബ എന്നീ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. വിജയികൾ ഒക്ടോബർ 26ന് കളർകോട് ആലപ്പുഴ ചിന്മയ വിദ്യാലയത്തിൽ വച്ച് നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.