04:31am 13 November 2026
NEWS
ചിന്മയ അമൃത യാത്ര ഏപ്രിൽ മൂന്നിനും നാലിനും ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ
16/03/2026  10:08 PM IST
nila
ചിന്മയ അമൃത യാത്ര ഏപ്രിൽ മൂന്നിനും നാലിനും ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ

 

ചെങ്ങന്നൂർ: ചിന്മയ മിഷന്റെ 75-ാം വാർഷികം ചിന്മയ അമൃതോത്സവം ആയി ഒരു വർഷം നീളുന്ന ആദ്ധ്യാത്മിക പരിപടികളോടെ ആഘോഷിക്കും. സ്വാമി ചിന്മയാനന്ദൻ്റെ ആശയങ്ങൾ ഭാരതത്തിൽ ഉടനീളം പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി 'ഉയരുന്ന ഭാരതം' എന്ന ദർശനവുമായി യുവജനങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 35000 കിലോമീറ്റർ ദൈർഘ്യമുള്ള  'അമൃത് യാത്ര'  പുനെയിൽ നിന്ന് ആരംഭിച്ചു. ഈ യാത്ര ഏപ്രിൽ 3, 4 തീയതികളിൽ ആലപ്പുഴ  , പത്തനംതിട്ട ജില്ലകളിൽ പര്യടനം നടത്തും.
ഏപ്രിൽ 3 ന് രാവിലെ 10.30ന് ചെങ്ങന്നൂർ ചിന്മയമിഷന്റെ നേതൃത്വത്തിൽ ചിന്മയ വിദ്യാലയത്തിൽ സ്വീകരണം നൽകും. തുടർന്ന് ചിന്മയ വിദ്യാലയ വിദ്യാർഥികളുമായി ചിന്മയ യുവകേന്ദ്ര യുവവീർ അംഗങ്ങളുടെ സംവാദം, ഹനുമാൻ ചാലീസ സമഷ്ടി പാരായണം,സമഷ്ടി ഗീത ചൊല്ലൽ യജ്ഞനം,
പൊതു സമ്മളേനം, ഹനുമാൻ ചാലീസ ഹവനം എന്നിവ നടക്കും. ചിന്മയ മിഷൻ കേരള റീജൻ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി പ്രഭാഷണം നടത്തും.
ഏപ്രിൽ 4 ന്, രാവിലെ 9 ന്
 ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ സ്വീകരണം.
തുടർന്ന സമഷ്ടി ഗീത ചൊല്ലൽ യജ്ഞനം, പൊതു സമ്മളേനം, വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ 108 കുട്ടികളുമായി   ചിന്മയ യുവകേന്ദ്ര യുവവീർ അംഗങ്ങളുടെ സംവാദം (ഗീത പഞ്ചാമൃതം) എന്നിവ നടക്കും.
വൈകിട്ട് 4ന്  പന്തളം കടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം.
ഹനുമാൻ ചാലീസ സമഷ്ടി പാരായണം, ,പൊതു സമ്മേളനം എന്നിവയും ഉണ്ടാകും.
വൈകിട്ട് 5.30 ന് 
വെൺമണി ശാർങ്ഗ കാവ് ക്ഷേത്രത്തിൽ സ്വീകരണം. തുടർന്ന് ഹനുമാൻ ചാലീസ സമഷ്ടി പാരായണം ഹനുമാൻ മൂർത്തി  സന്നിധിയിൽ .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.