04:36am 08 November 2026
NEWS
അറുപതിലേറെ സ്ത്രീകളെ ലൈം​ഗിക പീഡനത്തിനിരയാക്കിയ വിദ്യാർത്ഥി അറസ്റ്റിൽ

06/03/2025  10:02 AM IST
nila
അറുപതിലേറെ സ്ത്രീകളെ ലൈം​ഗിക പീഡനത്തിനിരയാക്കിയ വിദ്യാർത്ഥി അറസ്റ്റിൽ

അറുപതിലേറെ സ്ത്രീകളെ ലൈം​ഗിക പീഡനത്തിനിരയാക്കിയ ചൈനീസ് വിദ്യാർത്ഥി ലണ്ടനിൽ അറസ്റ്റിലായി. അസുൻഹോ സുവി എന്ന ഇരുപത്തെട്ടുകാരനാണ് അറസ്റ്റിലായത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥിയായിരിക്കെയാണ് ഇയാൾ പീഡന പരമ്പര നടത്തിയത്. ലൈം​ഗിക പീഡന ദൃശ്യങ്ങൾ ഇയാൾ ഒളിക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു. 

 നവംബർ 2023ൽ ഒരു യുവതി ഇയാൾക്കെതിരെ പീഡനത്തിന് പരാതി നൽകിയതോടെയാണ് പ്രതിയുടെ പീഡന പരമ്പരയെ കുറിച്ച് പുറംലോകം അറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഫോണിൽ നിന്നുതന്നെ ബലാത്സം​ഗ ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ സ്വയം പകർത്തി സൂക്ഷിച്ചിരുന്നു. ലൈം​ഗികബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീകളെ ബോധമില്ലാതെ കാണുന്നതാണ് തനിക്കിഷ്ടം എന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. 


ഇയാളുടെ ഫോണിലെ 1,277 വിഡിയോകളിലായി 700,000ൽ പരം ഫയലുകൾ പൊലീസ് പരിശോധിച്ചു. പ്രതിയുടെ വാർഡ്രോബിൽ നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img