
അറുപതിലേറെ സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ ചൈനീസ് വിദ്യാർത്ഥി ലണ്ടനിൽ അറസ്റ്റിലായി. അസുൻഹോ സുവി എന്ന ഇരുപത്തെട്ടുകാരനാണ് അറസ്റ്റിലായത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥിയായിരിക്കെയാണ് ഇയാൾ പീഡന പരമ്പര നടത്തിയത്. ലൈംഗിക പീഡന ദൃശ്യങ്ങൾ ഇയാൾ ഒളിക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു.
നവംബർ 2023ൽ ഒരു യുവതി ഇയാൾക്കെതിരെ പീഡനത്തിന് പരാതി നൽകിയതോടെയാണ് പ്രതിയുടെ പീഡന പരമ്പരയെ കുറിച്ച് പുറംലോകം അറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഫോണിൽ നിന്നുതന്നെ ബലാത്സംഗ ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ സ്വയം പകർത്തി സൂക്ഷിച്ചിരുന്നു. ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീകളെ ബോധമില്ലാതെ കാണുന്നതാണ് തനിക്കിഷ്ടം എന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഇയാളുടെ ഫോണിലെ 1,277 വിഡിയോകളിലായി 700,000ൽ പരം ഫയലുകൾ പൊലീസ് പരിശോധിച്ചു. പ്രതിയുടെ വാർഡ്രോബിൽ നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.











