04:40am 11 November 2026
NEWS
ജനനനിരക്ക് വർധിപ്പിക്കാൻ ദമ്പതികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ചൈനീസ് ഭരണകൂടം
30/07/2025  10:47 AM IST
nila
ജനനനിരക്ക് വർധിപ്പിക്കാൻ ദമ്പതികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ചൈനീസ് ഭരണകൂടം

ചൈനയിൽ ജനനനിരക്ക് വർധിപ്പിക്കാൻ ദമ്പതികൾക്ക് ധനസഹായവും. ഒറ്റ കുട്ടി പദ്ധതിയുടെ ഫലമായി രാജ്യത്ത് യുവാക്കളുടെയും കുട്ടികളുടെയും എണ്ണം ക്രമാതീതമായി കുറഞ്ഞതോടെയാണ് പ്രസവം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. ഓരോ കുട്ടിക്കും 3600 യുവാൻ വാർഷിക ധനസഹായമായി നൽകുമെന്നാണ് പ്രഖ്യാപനം. അതായത്, ചൈനയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും പ്രതിവർഷം  43,500 രൂപ വീതം വാർഷിക ധനസഹായമായി മാതാപിതാക്കൾക്ക് ലഭിക്കും. 

പുതിയ പദ്ധതി ഏകദേശം 20 ദശലക്ഷം രക്ഷിതാക്കൾക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ട്. കുട്ടിക്ക് മൂന്നുവയസ് തികയുംവരെ ഈ സഹായം രക്ഷിതാക്കൾക്ക് ലഭിക്കും. ജനനനിരക്ക് വർധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പുതിയ ശ്രമം ഉടൻതന്നെ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കും. 2022-നും 2024-നും ഇടയിൽ ജനിച്ച കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാം.

കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉയർന്ന ചെലവുകൾ, ജോലിയിലെ അനിശ്ചിതത്വം എന്നിവ നിരവധി ചൈനീസ് യുവജനതയെ വിവാഹം കഴിച്ച് കുടുംബം തുടങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നുവെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. 2023 മുതലിങ്ങോട്ട് രാജ്യത്തെ ജനസംഖ്യ കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img