03:10am 29 October 2026
NEWS
ചൈനയിൽ ഗർഭനിരോധന മാർ​ഗങ്ങൾക്ക് വാറ്റ് ഏർപ്പെടുത്തുന്നു
13/12/2025  06:10 AM IST
nila
ചൈനയിൽ ഗർഭനിരോധന മാർ​ഗങ്ങൾക്ക് വാറ്റ് ഏർപ്പെടുത്തുന്നു

 

ബെയ്ജിങ്: ചൈനയിൽ ഗർഭനിരോധന ഉറകൾക്കും മരുന്നുകൾക്കും മൂല്യവർധിതനികുതി (വാറ്റ്) നടപ്പാക്കാനുള്ള നീക്കം തുടങ്ങി. പുതിയ നികുതി ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. ജനസംഖ്യ ചുരുങ്ങുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്.

പദ്ധതിയനുസരിച്ച്, കോണ്ടങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന 13 ശതമാനം വാറ്റ് വീണ്ടും ബാധകമാകും. ചൈന 1980 മുതൽ 2015 വരെ ജനസംഖ്യ നിയന്ത്രണത്തിനായി ‘ഒറ്റക്കുട്ടിനയം’ നടപ്പാക്കി. നിയമലംഘകർക്ക് പിഴയും, നിർബന്ധിത ഗർഭച്ഛിദ്രവും ഉണ്ടായിരുന്നു. 2015-ൽ രണ്ടു കുട്ടികൾക്ക് അനുമതി നൽകിയതിന് ശേഷം 2021-ൽ മൂന്ന് കുട്ടികളായി പരിഷ്കരിച്ചു. എന്നാൽ, ജനസംഖ്യയുടെ വർധനയിൽ ആശാസ്യമായ പുരോഗതി ഉണ്ടായില്ല.

 അതുകൊണ്ടാണ് സർക്കാർ ഗർഭനിരോധന വസ്തുക്കളിൽ നികുതി ചുമത്തുന്നത്. ചില യുവാക്കൾ സോഷ്യൽ മീഡിയയിൽ, “നികുതി ഉണ്ടായാലും കോണ്ടം ഉപയോഗിക്കുന്നത് കുട്ടികളെ വളർത്തുന്നതേക്കാൾ മികച്ചതും സുരക്ഷിതവും” എന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ, വില വർധിക്കുന്നത് ഗർഭധാരണം കൂടുതലാക്കാനും ലൈംഗികരോഗങ്ങൾ വ്യാപിപ്പിക്കാനും കാരണമാകുമെന്ന ആശങ്കയും ഉയരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img