
ബീജിങ്: വൻമതിലിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെയും യുവതിയേയും നാടകടത്തി ചൈന. ജാപ്പനീസ് സഞ്ചാരികളായ യുവാവിനെയും യുവതിയേയുമാണ് നാടുകടത്തിയത്. ഇരുവരെയും രണ്ടാഴ്ച്ച തടവിൽ പാർപ്പിച്ച ശേഷമാണ് നാടുകടത്തിയത്. 20 വയസുള്ള യുവാവ് വൻമതിലിൽ തന്റെ നിതംബം പ്രദർശിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന യുവതി ഈ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ചൈനയിൽ ശരീരത്തിന്റെ അരയ്ക്ക് താഴേക്കുള്ള ഭാഗം പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നത് കുറ്റകരമാണ്.
ഈ വർഷം ജനുവരി മൂന്നിനാണ് സംഭവം നടന്നതെന്ന് ടോക്യോ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നഗ്നതാ പ്രദർശനം നടത്തിക്കൊണ്ട് ചിത്രം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. സംഭവത്തിൽ ബീജിങ്ങിലെ ജാപ്പനീസ് എംബസി പ്രതികരിച്ചിട്ടില്ല. തങ്ങൾ ചെയ്തത് വെറും തമാശയായിരുന്നുവെന്ന് സഞ്ചാരികൾ ജാപ്പനീസ് എംബസിയോട് പറഞ്ഞെന്ന് റിപ്പോർട്ടുണ്ട്.