10:14pm 11 November 2026
NEWS

ഭിന്നശേഷി കുട്ടികളുടെ ശിശുദിന റാലി ശ്രദ്ധേയമായി

15/11/2025  10:45 AM IST
nila
 ഭിന്നശേഷി കുട്ടികളുടെ ശിശുദിന റാലി ശ്രദ്ധേയമായി

 

ചെങ്ങന്നൂർ. പുലിയൂരിലെ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ ശിശുദിന റാലിയും സമ്മേളനവും വർണ്ണാഭമായി നടന്നു. ബാൻഡ്  മേളത്തിൻ്റെ താളങ്ങളിൽ, ചാച്ചാജി, രാഷ്ട്രപിതാവ് തുടങ്ങിയ വേഷങ്ങളണിഞ്ഞ വിദ്യാർത്ഥികൾ അണിനിരന്നത് റാലിയെ വ്യത്യസ്തമാക്കി.

പുലിയൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലിക്ക് പോലീസ് അകമ്പടിയോടെ പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വേഷങ്ങളിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച കുട്ടികളെ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ജീവനക്കാരും അനുഗമിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ജി. ശ്രീകുമാർ ഉദ്ഘാടനവും ചെങ്ങന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ വിഷ്ണു ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു.

പുലിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും റാലിക്ക് സ്വീകരണം നൽകി ശീതള പാനീയം വിതരണം ചെയ്തു. ബ്ലോക്ക് ഓഫീസ് അങ്കണത്തിൽ സമാപിച്ച റാലിയിൽ ബ്ലോക്ക് ഓഫീസ് ജീവനക്കാർ സ്വീകരണം നൽകി ആദരവു പ്രകടിപ്പിച്ചു.

തുടർന്ന് ലില്ലി ക്യാമ്പസിൽ നടന്ന സമ്മേളനവും വിദ്യാർത്ഥികളുടെ കലാപരിപാടികളും ബാംഗ്ലൂർ ഇന്ദിരാ ഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഉടമ പ്രസാദ് പാട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിദ്യാർത്ഥികളായ അഞ്ചു മറിയം, വിജയ് ഡാനിയേൽ, ആദർശ്, ശ്രീജ എന്നിവർ അധ്യക്ഷ പ്രസംഗം, സ്വാഗതം, സന്ദേശം, നന്ദി പ്രഭാഷണങ്ങൾ നിർവഹിച്ചത് കാണികൾക്ക് അപൂർവമായ അനുഭവമായി.

സുദർശനം സ്കൂളുകളുടെ പ്രിൻസിപ്പൽ ബിൻസി പ്രത്യേക അതിഥിയായി പങ്കെടുത്തു.

മാനേജിംഗ് ട്രസ്റ്റി ജി. വേണുകുമാർ, ട്രസ്റ്റിമാരായ കെ. കെ. രാജേന്ദ്രൻ, എം. പി. പ്രതിപാൽ, നൗഷാദ് ആറ്റിൻകര, ഇടിക്കുള എബ്രഹാം, ജൂണി
 കുതിരവട്ടം, ജയപ്രസാദ്, ജയശ്രീ ദേവി, ലതാ വേണുകുമാർ, രാധിക പ്രസാദ്, പ്രിൻസിപ്പൽ മോളി സേവിയർ, അജസോണി, സുധീഷ്‌കുമാർ, ഷൈനി, മഞ്ജു എന്നിവർ ശിശുദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.