08:08am 13 November 2026
NEWS
ദേശീയ ദിനാഘോഷങ്ങൾക്ക് പുതുചൈതന്യമായി കുട്ടികളുടെ കലാവിരുന്ന്
12/12/2025  10:25 AM IST
nila
ദേശീയ ദിനാഘോഷങ്ങൾക്ക് പുതുചൈതന്യമായി കുട്ടികളുടെ കലാവിരുന്ന്

 


ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റേജ് ഷോയിലൂടെ നിരവധി സ്കൂളുകളിലെ കുട്ടികൾ തങ്ങളുടെ കഴിവുകൾ തിളക്കമാർന്ന രീതിയിൽ അവതരിപ്പിച്ചു. 
വലിയ വേദിയിൽ പ്രമുഖരുടെ സാന്നിധ്യത്തോട് കൂടിയ പ്രകടനം കുട്ടികൾക്ക് ആത്മവിശ്വാസവും പുതിയ അനുഭവങ്ങളും നൽകി. വിവിധ സ്കൂളുകളിലെ കുട്ടികൾ ഒന്നിച്ച് പങ്കെടുത്തതിലൂടെ പുതിയ സൗഹൃദങ്ങളും പഠനാവസരങ്ങളും വളർന്നു.“സുഹൃത്തുക്കളോടൊപ്പം വേദിയിൽ നിൽക്കാൻ കഴിഞ്ഞത് വലിയ സന്തോഷമായിരുന്നു. എന്റെ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നുവെന്ന് കാണിക്കാനായത് അഭിമാനമാണെന്ന് കലാ പ്രകടനത്തിൽ പങ്കെടുത്ത ലതീഫ പറഞ്ഞു.ഖത്തർ നാഷണൽ കോൺവെൻഷൻ സെന്ററിൽ നടക്കുന്നദേശീയ ദിനാഘോഷപരിപാടി ഡിസംബർ 13 ന് ശനിയാഴ്ച സമാപിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img