08:22pm 09 October 2026
NEWS
ഓട്ടിസം വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കഴിവുകൾക്ക് മിഴിവേകാം; പ്രത്യേക പരിപാടി അബു സിദ്ര മാളിൽ ഒക്ടോബർ 10 ന്; പൊതുജനങ്ങൾക്ക് ക്ഷണം

09/10/2026  09:19 AM IST
nila
ഓട്ടിസം വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കഴിവുകൾക്ക് മിഴിവേകാം; പ്രത്യേക പരിപാടി അബു സിദ്ര മാളിൽ ഒക്ടോബർ 10 ന്; പൊതുജനങ്ങൾക്ക് ക്ഷണം

 

ദോഹ: ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രത്യേക കഴിവുകളും സാധ്യതകളും സമൂഹം ഏറ്റെടുത്ത് ആഘോഷിക്കുന്നതിനായി 'ടുഗെതർ വീ ഷൈൻ' (Together We Shine) എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. 974 ഇവന്റ്സ്, അബു സിദ്ര മോൾ, ഷഫല്ല (Shafallah) എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സംരംഭത്തിന് ലുലു ഹൈപ്പർമാർക്കറ്റാണ് പിന്തുണയേകുന്നത്.

2026 ഒക്ടോബർ 10 ശനിയാഴ്ച വൈകുന്നേരം 5:00 മണിക്ക് അബു സിദ്ര മോളിൽ വെച്ചാണ് ഈ സ്നേഹസംഗമം നടക്കുന്നത്. പ്രവേശനം തികച്ചും സൗജന്യമാണ്. ഓട്ടിസം ബാധിച്ച കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ പിന്തുണ ഉറപ്പാക്കുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യം.

ആകർഷകമായ കലാപരിപാടികൾ, ചിത്രകലാ മത്സരം, വിവിധ വിനോദ പരിപാടികൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും. 

ഈ കൂട്ടായ്മയിലേക്ക് ഏവരുടെയും സാന്നിധ്യവും പിന്തുണയും സംഘാടകർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് +97455974974 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img