10:33pm 11 November 2026
NEWS
ശിശുദിനം ആചരിച്ചു .
14/11/2025  06:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശിശുദിനം ആചരിച്ചു .
HIGHLIGHTS

എറണാകുളം ലൂർദ് ആശുപത്രിയിൽ ശിശു ദിനാഘോഷം ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാദർ വിമൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു.ഡോ . റോജോ ജോയ്, ഡോ . വർഗ്ഗീസ് ചെറിയാൻ ,ഡോ . പ്രീതി പീറ്റർ,  ഡോ .  ആഷ്റിൻ എൻ  നൗഷാദ്  എന്നിവർ സമീപം.

കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ " എല്ലാ കുട്ടികൾക്കും അവരുടേതായ അവകാശങ്ങൾ ഉണ്ട്" എന്ന വിഷയത്തെ ആസ്പദമാക്കി ശിശു ദിനം ആഘോഷിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. വിമൽ ഫ്രാൻസിസ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്ര നവജാത - ശിശുരോഗ വിഭാഗം മേധാവി ഡോ . പ്രീതി പീറ്റർ, സീനിയർ കൺസൾട്ടൻ്റുമാരായ  ഡോ . വർഗ്ഗീസ് ചെറിയാൻ , ഡോ . റോജോ ജോയ്, കൺസൾട്ടൻ്റ് ഡോ .  ആഷ്റിന് എൻ  നൗഷാദ്  എന്നിവർ സംസാരിച്ചു . ശിശുദിനത്തിന്റെ ഭാഗമായി വിവിധ തരം മത്സരങ്ങൾ സംഘടിപ്പിച്ചു . സിദ്ധിസദൻ നഴ്സിംഗ് കോളേജിലെ വിദ്ധ്യാർത്ഥികൾ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ കുറിച്ചു ബോധവൽക്കരണ ക്ലാസും നാടകവും അവതരിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ  വിതരണം ചെയ്തു . ശ്രീമതി .സിസ്സ നന്ദി അർപ്പിച്ചു .

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img