01:17am 11 November 2026
NEWS
ക്രിക്കറ്റ് ആവേശത്തില്‍ മതിമറന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍
28/08/2025  07:43 PM IST
നാസർ
ക്രിക്കറ്റ് ആവേശത്തില്‍ മതിമറന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍

തിരുവനന്തപുരം:  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കേരള ക്രിക്കറ്റ് ലീഗിലെ (കെസിഎല്‍) കൊച്ചി ബ്ലൂ ടൈഗേഴ്സ്- ട്രിവാന്‍ഡ്രം റോയല്‍സ് മത്സരത്തിന്റെ കളിനിമിഷങ്ങളില്‍ മതിമറന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിലെ ഇരുനൂറോളം കുട്ടികളാണ് മത്സരം കാണാനെത്തിയത്. ആദ്യമായി ക്രിക്കറ്റ് കാണുന്നതിന്റെ ആവേശവും പലരിലും പ്രകടമായിരുന്നു. മത്സരത്തിന്റെ ഓരോ ഘട്ടത്തിലും ആരവങ്ങളൊടെ ആര്‍പ്പുവിളിച്ച് ഒരു ഉത്സവാന്തരീക്ഷമാണ് കുട്ടികള്‍ തീര്‍ത്തത്. നേടുന്ന ഓരോ ബൗണ്ടറികള്‍ക്കും വീഴുന്ന ഓരോ വിക്കറ്റിനും നിറഞ്ഞ കയ്യടികളാണ് ഗാലറിയില്‍നിന്ന് ഉയര്‍ന്നു കേട്ടത്. കൊച്ചി ബ്ലൂ ടൈഗേഴ്സിനു വേണ്ടി കളിക്കുന്ന ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ കളി നേരില്‍ കാണാനായി എന്ന വലിയ ആഗ്രഹവും സാധിച്ചാണ് കുട്ടികള്‍ മടങ്ങിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img