NEWS
ബാലാവകാശ സംരക്ഷണ കമ്മിഷൻ എറണാകുളം ജില്ല അധ്യാപക പരിശീലനം
02/11/2026 07:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ അഭിമുഖ്യത്തിൽ നടന്ന എറണാകുളം ജില്ലാതല അധ്യാപക പരിശീലനം കമ്മിഷൻ അംഗം കെ കെ ഷാജു ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ അഭിമുഖ്യത്തിൽ എറണാകുളം ജില്ലാതല അധ്യാപക പരിശീലനം നടത്തി. വൈഎംസിഎ ഇൻ്റർനാഷണൽ ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടി കമ്മിഷൻ അംഗം കെ കെ ഷാജു ഉദ്ഘാടനം ചെയ്തു. കമ്മീഷൻ അംഗം ബി മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ഡി എൽ എസ് എ മെമ്പർ സെക്രട്ടറി ആർ ആർ രജിത മുഖ്യപ്രഭാഷണം നടത്തി. കമ്മിഷൻ അംഗം ഡോ. എഫ് വിൽസൺ വിഷയാവതരണം നടത്തി. ഡോ എഫ് വിൽസൺ, കെ കെ ഷാജു, ഡോ. വിനോദ് എന്നിവർ ക്ലാസ് എടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










