02:24am 22 November 2026
NEWS
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസുകാരൻ മരിച്ച സംഭവം ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു
21/11/2026  08:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസുകാരൻ മരിച്ച സംഭവം  ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ ഇടപെടൽ.  

മുടിക്കല്‍ വെട്ടിക്കാട്ടുകുന്നിലെ  പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്. പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ നാലുവയസ്സുള്ള മകനാണ് ദാരുണമായി മരിച്ചത്.  

സംഭവത്തിൽ ജില്ലാ കലക്ടർ, എറണാകുളം റൂറൽ പോലീസ് മേധാവി, ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സ് വകുപ്പ് ജില്ലാ മേധാവി, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, പെരുമ്പാവൂർ മുനിസിപ്പൽ സെക്രട്ടറി എന്നിവരോട്  കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഈ മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ മക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾക്കായി ഇടപെടുമെന്ന് കമ്മീഷൻ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img