NEWS
കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം
23/10/2025 04:14 PM IST
nila

ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം. തൃശ്ശൂർ കുന്നംകുളത്തിന് സമീപം എരുമപ്പെട്ടിയിലാണ് സംഭവം. എരുമപ്പെട്ടി വെള്ളറക്കാട് ആദൂർ സ്വദേശി കണ്ടേരി വളപ്പിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. ഇന്നു രാവിലെ ഒമ്പതു മണിയോടെ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ മൂടി കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
കുട്ടി ശ്വാസം കിട്ടാതെ പിടിയുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ തൊണ്ടയിൽ മൂടി കുടുങ്ങിയത് കണ്ടത്. ഉടൻ തന്നെ കുട്ടിയെ പന്നിത്തടത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരുമപ്പെട്ടി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











