കിഴക്കമ്പലം : കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട്ട് ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ജംഗിള്‍ പാര്‍ക്കില്‍ വിനോദ സഞ്ചാരത്തിനെത്തിയ കുട്ടി മരിച്ച സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി ടി.അജിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു. ലൈസന്‍സ് ആവശ്യപ്പെട്ട് പാര്‍ക്ക് അധികൃതര്‍ സമീപിച്ചപ്പോള്‍ പഞ്ചായത്ത് ഭരണ സമിതിയെ അറിയിക്കാതെ ലൈസന്‍സ് ആവശ്യമില്ലെന്ന് വ്യക്തമാക്കി സെക്രട്ടറി നിയമ വിരുദ്ധമായി പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു. നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഭരണ സമിതി എട്ടിലധികം തവണ ഷോക്കോസ് നോട്ടീസുകളും ചാര്‍ജ് മെമ്മോയും സെക്രട്ടറിക്കെതിരെ നല്‍കിയിട്ടുണ്ട്. ഭരണ സമിതി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകാത്ത പഞ്ചായത്ത് സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നും മാറ്റുന്നതിന് ഭരണ സമിതി തീരുമാനം എടുക്കുകയും, ഈ ആവശ്യം നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടും സെക്രട്ടറിയെ തല്‍സ്ഥാനത്ത് തുടരാന്‍ ഇടത് സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി ടി.അജിയെ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് ഭരണ സമിതി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.
കുട്ടിയുടെ കുടുംബത്തിനുണ്ടായ നികത്താനാവാത്ത നഷ്ടത്തിന്റെ ഉത്തരവാദി പഞ്ചായത്ത് സെക്രട്ടറിയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന പി.വി ശ്രീനിജനും, ഇടത് സര്‍ക്കാരുമാണെന്നും സെക്രട്ടറിയെ ഉടനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്നും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ആവശ്യപ്പെട്ടു.










