NEWS
ഇന്ന് വിവാഹിതയാകേണ്ട യുവതി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു
31/10/2025 07:41 AM IST
nila

ഇന്ന് വിവാഹിതയാകേണ്ട യുവതി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. കർണാടകയിലെ ചിക്കമഗളൂരു അജ്ജംപുര താലൂക്കിലാണ് സംഭവം. അജ്ജംപുര സൊല്ലാപുര സ്വദേശിനിയായ ശ്രുതിയാണ് മരിച്ചത്. വെള്ളിയാഴ്ച്ച ശ്രുതിയുടെ വിവാഹം നടക്കാനിരിക്കെ വ്യാഴാഴ്ച്ചയാണ് യുവതി മരിച്ചത്.
തരിക്കേരേ സ്വദേശിയായ ദിലീപുമായാണ് ഇരുപത്തിനാലുകാരിയായ ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് യുവതിയുടെ അപ്രതീക്ഷിത വിയോഗം.
വ്യാഴാഴ്ച യുവതിയുടെ രക്തസമ്മർദം താഴ്‌ന്നെന്നും ഇതിനുപിന്നാലെ ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചെന്നുമാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോർട്ട്. സംഭവത്തിൽ അജ്ജംപര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











