01:06am 30 June 2026
NEWS
കേരള നിയമസഭ സന്ദർശിച്ച് ഓസ്‌ട്രേലിയയിലെ വിക്ടോറിയ പാർലമെന്റ് ചീഫ് വിപ്പ്
29/06/2026  04:23 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരള നിയമസഭ സന്ദർശിച്ച് ഓസ്‌ട്രേലിയയിലെ വിക്ടോറിയ പാർലമെന്റ് ചീഫ് വിപ്പ്


 
 ഓസ്‌ട്രേലിയയിലെ വിക്ടോറിയ പാർലമെന്റ് ചീഫ് വിപ്പ് ലീ ടാർലാമിസും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും കേരള നിയമസഭ സന്ദർശിച്ചു. കേരള നിയമസഭാ  സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ ചേർന്ന് ഉദ്യോഗസ്ഥരെ സ്വീകരിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം സ്പീക്കർ ഇവർക്ക് ഉപഹാരം സമർപ്പിച്ചു. 
സംഘം ഒരു മണിക്കൂറോളം സഭാ നടപടികൾ വീക്ഷിച്ചു. കേരള നിയമസഭയുടെ നടപടിക്രമങ്ങളിൽ സംഘം മതിപ്പ് രേഖപ്പെടുത്തി. കേരള നിയമസഭ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ചീഫ് വിപ്പ് അഭിപ്രായപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img