NEWS
അടുത്ത ചീഫ് സെക്രട്ടറിയെ തീരുമാനിച്ച് സംസ്ഥാന മന്ത്രിസഭ
23/04/2025 12:55 PM IST
nila

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയാകുക സംസ്ഥാനത്തെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എ. ജയതിലക്. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവിൽ ചീഫ് സെക്രട്ടറിയായ ശാരദാമുരളീധരൻ ഏപ്രിൽ 30-ന് വിരമിക്കും. ഇതിന് പിന്നാലെയാണ് എ. ജയതിലക് ചീഫ് സെക്രട്ടറിയായി സ്ഥാനമേൽക്കുക.
നിലവിൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ജയതിലക്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











