NEWS
അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ അന്തരിച്ചു
12/02/2025 10:14 AM IST
nila

അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു. 85 വയസായിരുന്നു. മതിഷ്കാഘാതത്തെ തുടർന്ന് ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.
തർക്കമന്ദിരം തകർത്തതിന് ശേഷം 1992 ഡിസംബർ ആറ് മുതൽ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്നു മഹന്ത് സത്യേന്ദർ ദാസ്. തന്റെ ഇരുപതാം വയസിലാണ് സത്യേന്ദർ ദാസ് സന്ന്യാസം സ്വീകരിച്ചത്. മതിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മുതൽ ചികിത്സയിലായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











