04:43am 10 November 2026
NEWS
ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാൻ സൈനിക മേധാവിയും ഉന്നത ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു
13/06/2025  11:22 AM IST
nila
ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാൻ സൈനിക മേധാവിയും ഉന്നത ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക മേധാവികളും ആണവ ശാസ്ത്രജ്ഞൻമാരും കൊല്ലപ്പെട്ടു. ഇസ്ലാമിക് റെവലൂഷൻ ഗാർഡ് കോർപ്സ് മേധാവി മേജർ ജനറൽ ഹൊസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി,  റെവലൂഷണറി ഗാർഡ്സിന്റെ ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ തലവൻ മേജർ ജനറൽ ഗോലം അലി റാഷിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആറ്റമിക് എനർജി ഓർഗനൈസേഷൻ ഓഫ് ഇറാന്റെ മുൻ തലവൻ ഫെറൈഡൂൺ അബ്ബാസി, ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്റാഞ്ചി എന്നിവരും കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. 

ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിലാണ് ഇറാനെതിരെ ഇസ്രയേൽ ആക്രമണം നടത്തുന്നത്. ഇക്കഴിഞ്ഞ രാത്രിയിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇസ്രയേൽ പോർവിമാനങ്ങൾ ബോബുകൾ വർഷിച്ചു. സൈനിക കേന്ദ്രങ്ങളും ആണവ പ്ലാന്റുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 

ഇസ്രയേൽ ആക്രമണത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി നേരത്തെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള സന്ദേശത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി സ്ഥിരീകരിച്ചിരുന്നു. 'ആക്രമണങ്ങളിൽ നിരവധി കമാൻഡർമാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ പിൻഗാമികളും സഹപ്രവർത്തകരും ഉടൻ തന്നെ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കും' ഖമേനി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img