07:47pm 10 November 2026
NEWS
സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു മുതൽ വീണ്ടും സജീവമാകും
02/06/2025  06:16 AM IST
nila
സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു മുതൽ വീണ്ടും സജീവമാകും

രണ്ടു മാസത്തെ മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കും. ഒന്നു മുതൽ 12 വരെയുള്ള ക്ളാസുകളിലായി 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലേക്കെത്തുക. മൂന്നു ലക്ഷം കുട്ടികളാണ് ഒന്നാം ക്ളാസിലേക്ക് എത്തുന്നത്. നവാ​ഗതരെ സ്വാ​ഗതം ചെയ്യാൻ എല്ലാ സ്കൂളുകളും ഒരുങ്ങിക്കഴിഞ്ഞു. 

സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവ പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്യും. 

സ്കൂൾ അധ്യായന സമയത്തിനും സ്കൂൾ പ്രവർത്തി ദിനങ്ങളിലും ഈ വർഷം മുതൽ മാറ്റങ്ങളുണ്ടാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ പത്താം തീയതിയോടെയേ അന്തിമ തീരുമാനമാകൂ.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img