NEWS
മുഖ്യമന്ത്രി വി.ഡി. സതീശൻ - ഖത്തർ അംബാസഡർ കൂടിക്കാഴ്ച നടന്നു
26/10/2026 09:30 AM IST
nila

കൊച്ചി / ദോഹ: ഇന്ത്യയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസൻ ജാബിർ അൽ ജാബിർ, മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.
കൊച്ചിയിൽ നടന്ന
കൂടിക്കാഴ്ചയിൽ
കേരളവും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണ സാധ്യതകളും ഇരുവരും തമ്മിലുള്ള ചർച്ചയിൽ വിഷയമായതായി
ഖത്തർ ന്യൂസ് ഏജൻസി (QNA) റിപ്പോർട്ട് ചെയ്തു.
നിലവിൽ നാല് ലക്ഷത്തോളം മലയാളി പ്രവാസികളാണ് ഖത്തറിലുള്ളത്. തൊഴിൽ, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിവിധ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകുന്ന വലിയൊരു പ്രവാസി സമൂഹം അവിടെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











