04:42am 26 July 2026
NEWS
പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് എല്ലാ മേഖലകളിലും സ്ത്രീകൾ കൈമുദ്ര പതിപ്പിക്കണമെന്ന് ജനനി 2026ൽ മുഖ്യമന്ത്രി വി ഡി സതീശൻ
25/07/2026  11:20 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് എല്ലാ മേഖലകളിലും സ്ത്രീകൾ കൈമുദ്ര പതിപ്പിക്കണമെന്ന് ജനനി 2026ൽ മുഖ്യമന്ത്രി വി ഡി സതീശൻ
HIGHLIGHTS

ഭാരതരത്ന ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ 11-ാം അനുസ്മരണ വര്‍ഷാചരണത്തിന്റെ ഭാഗമായി ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷൻ്റെ 'ജനനി 2026' മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജെറി മാത്യു, ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷൻ ചെയർപേഴ്സൺ എ പി ജെ എം നസീമ മരയ്ക്കാർ, ബീന കണ്ണൻ, മല്ലിക സുകുമാരൻ, ജൈനുൽ ആബിദീൻ, ശൈഖ് സലീം,  സിസ്റ്റർ ടെസ്സ, തുടങ്ങിയവർ സമീപം.

 

കൊച്ചി: സമൂഹം പുരുഷന്മാരെ മാത്രം ലഷ്യമിട്ട് നടത്തിയ കാര്യങ്ങളിൽ വനിതകളെ കൂടി ഉൾപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്നും അത് പുരോഗതിയുടെ അടയാളമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഭാരതരത്ന ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ 11-ാം അനുസ്മരണ വര്‍ഷാചരണത്തിന്റെ ഭാഗമായി ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷൻ്റെ 'ജനനി 2026' എറണാകുളം സെന്റ് തെരേസാസ് കോളേജ്  ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മരുന്ന്, ഭക്ഷണം തുടങ്ങിയവയെല്ലാം മുമ്പ് പുരുഷന്മാരെ മാത്രമാണ് കേന്ദ്രീകരിച്ചിരുന്നത്. സ്ത്രീകൾക്ക് പ്രത്യേകം അസുഖങ്ങളുണ്ടെന്നോ ഭക്ഷണ രീതി ആവശ്യമുണ്ടെന്നോ ആരും പരിഗണിച്ചിരുന്നില്ല. എന്നാലിപ്പോൾ സ്ഥിതി മാറി. എല്ലാകാര്യങ്ങളിലും വനിതകളും മുമ്പോട്ടു വരികയാണ്. കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളാണ് മുമ്പിലുള്ളത്. ഇന്ത്യയിലെ പ്രഗത്ഭമായ ഏത് കോളജിൽ പോയാലും അവിടെ മിടുക്കികളായ മലയാളി പെൺകുട്ടികളെ കാണാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് എല്ലാ മേഖലകളിലും സ്ത്രീകൾ കൈമുദ്ര പതിപ്പിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

സമൂഹത്തിനും രാജ്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ മാതൃകാ വനിതകളെ ചടങ്ങിൽ ആദരിച്ചു. 

മാതൃത്വം, നായിക, സേവ, ശക്തി, വിശ്വദീപ്തി എന്നിങ്ങനെ അഞ്ച് സെഷനുകളില്‍ പാനല്‍ ചര്‍ച്ചകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ജനനയുടെ ഭാഗമായി നടന്നു.

ഡോ. ടെസ്സി തോമസ്, മല്ലിക സുകുമാരന്‍, അഞ്ജു ബോബി ജോര്‍ജ്ജ്, ഡോ. സൂസൻ വർഗ്ഗീസ്, സാറ ജോര്‍ജ്ജ് മുത്തൂറ്റ്, ബീന കണ്ണൻ, അനൂജ ബഷീര്‍, ലത കെ, മേജര്‍ ജനറല്‍ ലിസമ്മ പി വി, ഡോ. രൂപ മാത്യു, ഉത്തര രാമകൃഷ്ണൻ, സീന ടോണി ജോസ്, അമൃത രാജന്‍, ഉമാ പ്രേമന്‍, അഞ്ജു ബിസ്റ്റ് എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി.

 അമൃത രാജന്റെ സംഗീത പരിപാടി, രാഗ ശങ്കറിന്റെ നേതൃത്വത്തില്‍ വനിതാ കളരിപ്പയറ്റ് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി അരങ്ങേറി.

ഡോ. ജെറി മാത്യു, ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷൻ ചെയർപേഴ്സൺ എ പി ജെ എം നസീമ മരയ്ക്കാർ, സഹസ്ഥാപകൻ ശൈഖ് സലീം, സെക്രട്ടറി ജൈനുൽ ആബിദീൻ, ഒലിവിയ സൈറ റൈജു, ക്യാപ്റ്റൻ പ്രകാശ് പി ബി, ഡോ. പ്രിയ കെ നായർ, കാർത്തിക ദാസ് എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img