12:02am 22 September 2026
NEWS
തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
21/09/2026  06:40 PM IST
സണ്ണി ലുക്കോസ്
തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തൊഴിലാളികളുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ടും അവരെ വേദനിപ്പിച്ചുകൊണ്ടും ഒരു സംരംഭവും നടപ്പിലാക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഐഎൻടിയുസി (INTUC) സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സ്വകാര്യവൽക്കരണം സർക്കാരിന്റെ നയമല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സർക്കാരിന്റെ പക്കൽ നിന്ന് ചോർത്തിയെടുക്കാമെന്ന് കരുതിയാൽ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. കെഎസ്ആർടിസിയെ സ്വതന്ത്രമായി നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനമാണെന്ന് പറഞ്ഞ് അതിന്റെ സമ്പത്ത് ഊറ്റിക്കുടിക്കാൻ ആരെയും അനുവദിക്കില്ലെന്നും സ്ഥാപനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ സമ്മേളനം നടക്കുന്നതുകൊണ്ടാണ് ഐഎൻടിയുസിയുടെ മുൻ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിൽ ആർ. ചന്ദ്രശേഖരനും മുഖ്യമന്ത്രിയും ഒരുമിച്ച് വേദി പങ്കിട്ടു. കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിന് പിന്നാലെ ഇരുവരും ആദ്യമായാണ് ഒരു വേദിയിൽ എത്തുന്നത്. യോഗത്തിൽ ആർ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img