
സംസ്ഥാന സർക്കാരിന്റെ പട്ടികജാതി - പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം’ ഇന്ന് മുതൽ ഒക്ടോബർ 15 വരെ നടക്കും. "പുതുയുഗ വഴിയിൽ നാം ഉയരുന്നു... നാടുണരുന്നു..." എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് ഈ വർഷത്തെ പക്ഷാചരണം സംഘടിപ്പിക്കുന്നത്.
പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കും. ചടങ്ങിൽ ബഹുമാനപ്പെട്ട പട്ടികജാതി - പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിൽ മ. മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ.മാർ, ജനപ്രതിനിധികൾ എന്നിവരും പങ്കെടുക്കും.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് മുഖ്യധാരയിലേക്ക് ഉയർന്നുവരാനുള്ള ആത്മവിശ്വാസം പകരുകയും, അവരെ സ്വാശ്രയരാക്കി മാറ്റുകയുമാണ് ഈ പക്ഷാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനോടനുബന്ധിച്ച് രണ്ടാഴ്ചക്കാലം സംസ്ഥാനത്തൊട്ടാകെ വിവിധ ബോധവൽക്കരണ-ക്ഷേമ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
Photo Courtesy - Google










