
കൊച്ചി: കൊച്ചി നഗരസഭയുടെ മൂന്നാമത് റോ- റോ വെസൽ (ഞായറാഴ്ച്ച) ജൂലൈ 12 ന് രാവിലെ 9.30 ന് വൈപ്പിൻ റോ-റോ ജെട്ടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുന്നൊരുക്കങ്ങൾ സംബന്ധിച്ച് മേയറുടെ ചേംബറിൽ അവലോകന യോഗം ചേർന്നു. മേയർ വി കെ മിനിമോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ആൻ്റണി പൈനുതറ, ടി. കെ. അഷ്‌റഫ്, അഡ്വ പി. എം. നസീമ, ഷാകൃത സുരേഷ് ബാബു, സീന ടീച്ചർ, കെ എ മനാഫ്, ജിസ്മി ജെറാൾഡ് ,സെക്രട്ടറി പി എസ് ഷിബു, കൊച്ചിൻ ഷിപ്പ് യാർഡ്, കെ എസ് ഐ എൻ സി, പൊലീസ്, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി പദ്ധതിക്ക് സമാനമായി റോ റോ സർവീസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാക്കുമെന്ന് മേയർ അറിയിച്ചു. കൊച്ചി ഷിപ്പിയാർഡിൽ നിർമ്മാണം പൂർത്തിയായ കൊച്ചി നഗരസഭയുടെ മൂന്നാമത് റോ -റോ വെസ്സലിൽ 14 ട്രക്കുകൾക്കും 12 കാറുകൾക്കും 50 യാത്രക്കാർക്കും യാത്ര ചെയ്യുവാൻ സൗകര്യമുണ്ടാകും. നിലവിലുള്ള റോ റോ സർവീസിലെ പോരായ്മകൾ കൂടി പരിഹരിച്ചാണ് പുതിയ റോ- റോ യുടെ നിർമ്മാണം നടത്തിയിരിക്കുന്നതെന്നും അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള പുതിയ റോ - റോ സർവീസ് കൂടി ആരംഭിക്കുന്നതോടെ വൈപ്പിൻ ഫോർട്ട് കൊച്ചി വഴിയുള്ള പശ്ചിമ കൊച്ചിയിലെ യാത്ര ക്ലേശം കുറയുമെന്നും മേയർ പറഞ്ഞു.
Photo Courtesy - Google








