
ജില്ലയിൽ ചരിത്ര വിജയമെന്ന് ഡിസിസി നേതൃയോഗം
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന് കൊച്ചി പാരാവലിയുടെ സ്വീകരണം മെയ് 24 ഞായറാഴ്ച്ച . കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10.30 ന് നടക്കുന്ന സ്വീകരണ ചടങ്ങിൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിൽ നിന്നുള്ളവരും മതമേലധ്യക്ഷൻമാരും പങ്കെടുക്കുമെന്ന് എറണാകുളം ഡി സി സി നേതൃയോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.ജനവിരുദ്ധ സർക്കാരിന് ജനങ്ങൾ നൽകിയ ശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് വിധിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുൻ മന്ത്രി കെ ബാബു പറഞ്ഞു. കഴിഞ്ഞ 10 വർഷം എറണാകുളം ജില്ലയെ ക്രൂരമായി അവഗണിച്ചവർക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. പിണറായി സർക്കാർ ജനങ്ങൾക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്നും കെ ബാബു പറഞ്ഞു. ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എംഎൽഎ കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ്, ജയ്സൺ ജോസഫ്, ജനറൽ സെക്രട്ടറിമാരായ ബി എ അബ്ദുൽ മുത്തലിബ്, ഐ കെ രാജു, എം ആർ അഭിലാഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ നേതാക്കളായ എൻ വേണുഗോപാൽ, ശ്രീനിവാസൻ കൃഷ്ണൻ, സക്കീർ ഹുസൈൻ,തമ്പി സുബ്രമണ്യം, കെ ബി മുഹമ്മദ് കുട്ടി, ചാൾസ് ഡയസ്, പി കെ അബ്ദുൽ റഹ്മാൻ, സേവ്യർ തായഞ്ചേരി, വി കെ ശശികുമാർ, ജോസഫ് ആന്റണി, ബാബു പുത്തനങ്ങാടി, അബ്ദുൾ ലത്തീഫ്, എംപി ശിവദത്തൻ, ഹെൻട്രി ഓസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google








