
കൊച്ചി: കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപറേഷന്റെ (സി സി സി) മൂന്നാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സാമുദായിക സൗഹാര്‍ദ്ദം- യുവജനങ്ങളുടെയും സര്‍ക്കാരിന്റെയും പങ്ക് എന്ന പ്രമേയത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടി ആഗസ്ത് എട്ടിന് ശനിയാഴ്ച വൈകിട്ട് 4.45ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
വാര്‍ഷികാഘോഷത്തില്‍ വ്യവസായ, ഐ ടി ആന്റ് എ ഐ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയായിരിക്കും. കണ്ണൂര്‍ ബിഷപ്പ് റൈറ്റ് റവ. ഡോ. അലക്‌സ് വടക്കുന്തല, സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, തൃശൂര്‍ ശ്രീരാമകൃഷ്ണ മഠത്തിന്റെ പ്രബുദ്ധ കേരളം മാഗസിന്‍ എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ, ഡോ. പി മുഹമ്മദ് അലി ഗള്‍ഫാര്‍, പി രാമചന്ദ്രന്‍, ഡോ. യാക്കൂബ് മാര്‍ ഇറനായിയോസ് മെട്രോപൊലിറ്റന്‍ എന്നിവര്‍ പങ്കെടുക്കും.
കേരള സര്‍ക്കാര്‍ പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്ന സഹിഷ്ണുതാ മന്ത്രാലയത്തിനുള്ള ശിപാര്‍ശ സി സി സി ട്രഷറര്‍ ഫാ. ഡോ. ആന്റണി വടക്കേകര വി.സി സമര്‍പ്പിക്കും.
Photo Courtesy - Google









