
കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസിന്റെ (സി കെ എസ് സി) 17 മത് സി.ബി.എസ്.ഇ. പ്രിൻസിപ്പാൾസ് കോൺഫറൻസ് കൊച്ചിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു. സി കെ എസ് സി ജോയിന്റ് സെക്രട്ടറി സി സി അനീഷ് കുമാർ,വൈസ് പ്രസിഡന്റ് മോനി യോഹന്നാൻ , സി.ബി.എസ്.ഇ. സെന്റർ ഓഫ് എക്സലൻസ് മേധാവി എസ്.നിർമ്മല,സിബിഎസ്ഇ പരിശീലന വിഭാഗത്തിന്റെ ഡയറക്ടർ ഡോ. മനോജ് കെ. ശ്രീവാസ്തവ,സി കെ എസ് സി പ്രസിഡന്റ് ഡോ.ജോജി പോൾ ,സി.ബി.എസ്.ഇ. വിദ്യാഭ്യാസ ഡയറക്ടർ ഡോ.പ്രഗ്യ എം.സിങ്ങ്, ജനറൽ സെക്രട്ടറി ഡോ.ദീപ ചന്ദ്രൻ,ട്രഷറർ ഫാ.ജോർജ് പുഞ്ചയിൽ,ലത പ്രകാശ് എന്നിവർ സമീപം
കൊച്ചി: അറിവ് പുതുക്കില്ലെങ്കിൽ അധ്യാപകർ ഇനി വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ . അറിവിന്റെ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടക്കുകയാണ്. അഞ്ച് വർഷത്തിനുള്ളിൽ കൃത്രിമ ബുദ്ധി മനുഷ്യബുദ്ധിയെ മറികടക്കും. ഇത് ഇരുതലമൂർച്ചയുള്ള വാളാണ്. അതേസമയം നമ്മുടെ സർവ്വകലാശാലകളിലെ പാഠ്യപദ്ധതികൾ കാലഹരണപ്പെട്ടതാണ്. ഈ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഗ്ലോബൽ വാച്ച് ടവർ സ്ഥാപിച്ചത്. വിവിധ മേഖലകളിലെ 20 വിദഗ്ദ്ധർ വൈകാതെ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. ആഗോളതലത്തിലെ മാറ്റങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതി രൂപപ്പെടുത്തുകയും അതുവഴി തൊഴിൽ ലഭ്യത ഉറപ്പാക്കുകയുമാണ് സർക്കാർ ലക്ഷ്യം.
സാങ്കേതികവിദ്യകളുടെ വളർച്ച എങ്ങനെ പഠിപ്പിക്കണം എന്നതിന് മികച്ച ആസൂത്രണം ആവശ്യമാണ്. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസിന്റെ (സി കെ എസ് സി) 17 മത് സി.ബി.എസ്.ഇ. പ്രിൻസിപ്പാൾസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.തന്റെ എ.ഐ.ഡാൻസ് പോലീസ് നീക്കിയതിൽ അതൃപ്തി
യു ട്യൂബിൽ വന്ന തന്റെ എ.ഐ. ഡാൻസ് നീക്കയ പോലീസ് നടപടിയിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. വിജയ് യുടെ യഥാർത്ഥ നൃത്തത്തേക്കാൾ മികച്ചതായിരുന്നു അതെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അത് നീക്കം ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. ഇപ്പോഴും അത് കാണാനായി ഞാൻ യു ട്യൂബ് സേർച്ച് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സാങ്കേതികവിദ്യകൾ ദുരുപയോഗപ്പെടുത്താൻ പാടില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. തന്റെ നൃത്ത വീഡിയോ സാങ്കേതിക വിദ്യയുടെ ദുരുപയോഗമായിരുന്നില്ല. സി കെ എസ് സി പ്രസിഡന്റ് ഡോ.ജോജി പോൾ അധ്യക്ഷത വഹിച്ചു.സിബിഎസ്ഇ പരിശീലന വിഭാഗത്തിന്റെ ഡയറക്ടർ ഡോ. മനോജ് കെ. ശ്രീവാസ്തവ, സി.ബി.എസ്.ഇ. വിദ്യാഭ്യാസ ഡയറക്ടർ ഡോ.പ്രഗ്യ എം.സിങ്ങ്, സി.ബി.എസ്.ഇ. സെന്റർ ഓഫ് എക്സലൻസ് മേധാവി എസ്.നിർമ്മല എന്നിവർ പ്രസംഗിച്ചു. സി കെ എസ് സി ജനറൽ സെക്രട്ടറി ഡോ.ദീപ ചന്ദ്രൻ സ്വാഗതവും ട്രഷറർ ഫാ.ജോർജ് പുഞ്ചയിൽ നന്ദിയും പറഞ്ഞു.1473 സിബിഎസ്ഇ സ്കൂളുകളിലെ പ്രിൻസിപ്പാൾമാരുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ് ആണ് സമ്മേളനം സംഘടിപ്പിച്ചത്. 'യാന്ത്രിക ബുദ്ധിയുടെ കാലഘട്ടത്തിൽ മനുഷ്യ ബുദ്ധിയും നിർമ്മിത ബുദ്ധിയും തമ്മിലുള്ള സംയോജനം സ്ക്കൂൾ വിദ്യാഭ്യാസത്തിൽ' എന്ന വിഷയത്തിലാണ് ദ്വിദിന സമ്മേളനം നടക്കുന്നത്. ഇന്ന് (3.10.2026) സമാപിക്കും.
Photo Courtesy - Google





