12:26am 21 October 2026
NEWS
പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു
19/10/2026  06:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു

കൊച്ചി: പി കെ വേലായുധന്‍ രചനയും സനീഷ് കുഞ്ഞൂഞ്ഞ് സംവിധാനവും നിര്‍വഹിച്ച പാട്ടുകാരി എന്ന മ്യൂസിക് വീഡിയോയുടെ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിച്ചു. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ  30 വര്‍ഷം മുമ്പ് പി കെ വേലായുധന്‍ രചിച്ചതാണ് ഈ ഗാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഒരു ആണ്‍കുട്ടിക്ക് പാട്ടുകാരിയായ  ഒരു പെണ്‍കുട്ടിയുമായി ഉണ്ടായ മാനസിക അടുപ്പത്തിന്റെ കഥ പറയുന്നതാണ് മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ മ്യൂസിക് വീഡിയോ.

മൂവാറ്റുപുഴ സ്വദേശി കളും അധ്യാപകരുമായ അനീഷ് പി ചിറക്കലിന്റെയും ബിനി ബാലചന്ദ്രന്റെ യും മകളായ കങ്കണയും  മേവള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി ഹാര്‍ദ്ദവും മികച്ച പ്രകടനമാണ് ഗാനരംഗത്ത് കാഴ്ച വെയ്ക്കുന്നത്. ടെലി സീരിയല്‍ നടനായ പ്രകാശ് സഹദേവന്‍,തിയറ്റര്‍ ആര്‍ട്ടിസ്റ്റും മൂവാറ്റുപുഴ എസ് എന്‍  ബി എഡ് കോളേജിലെ വിദ്യാര്‍ഥിനിയുമായ വൃന്ദ എന്നിവരും മേവള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി കളും ഗാനരംഗത്ത് അഭിനയിക്കുന്നുണ്ട്. കോട്ടയം മേ വെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ആണ് പ്രധാന ലൊക്കേഷന്‍. മൂന്നു മിനിറ്റുള്ള മനോഹര ഗാനത്തിന്  ക്യാമറ ചലിപ്പിച്ചത് നിയാസ് സയ്യിദ് ആണ്. എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് പി കെ വേലായുധന്‍,അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമാണ് സനീഷ് കുഞ്ഞൂഞ്ഞ്. ഇരുവരും കേരള പ്രസ് അക്കാദമിയിലെ സഹപാഠികള്‍ ആയിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img