10:05pm 03 September 2026
NEWS
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമാ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ചു
17/01/2025  04:12 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മുഖ്യമന്ത്രി പിണറായി വിജയന്‍  ഉമാ തോമസ് എംഎല്‍എയെ  സന്ദര്‍ശിച്ചു

കലൂര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റു കൊച്ചിയിലെ റെനായ് ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുന്ന തൃക്കാക്കര എംഎല്‍എ ഉമാ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉമാ തോമസുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. ദൃശ്യങ്ങളില്‍ നിന്ന് അപകടത്തിന്റെ തീവ്രത ബോധ്യപ്പെട്ടതായും നാടാകെ ഉമയ്‌ക്കൊപ്പം ചേര്‍ന്നുനിന്നതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി കാണാന്‍ വന്നതില്‍ ഉമാ തോമസ് അതിയായ സന്തോഷവും കൃതജ്ഞതയും അറിയിച്ചു. അപകടം ഉണ്ടായ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജിന്റെ നേതൃത്വത്തില്‍ വിദഗ്ധ ചികിത്‌സയ്ക്ക് അടിയന്തിര നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ സ്വീകരിച്ചതായി പിന്നീട് അറിഞ്ഞുവെന്നും ഉമ പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടു പൂര്‍ണ ആരോഗ്യം വീണ്ടെടുക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉമാ തോമസിന്റെ മക്കളായ ഡോ. വിഷ്ണു, വിവേക് എന്നിവരുമായും ഡോക്ടര്‍മാരുമായും മുഖ്യമന്ത്രി സംസാരിച്ചു. ധനകാര്യമന്ത്രി  കെ എന്‍ ബാലഗോപാലും സി എന്‍ മോഹനനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img