05:53am 13 November 2026
NEWS
കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കിയത് 90,000 കോടി രൂപയുടെ വികസനം മുഖ്യമന്ത്രി പിണറായി വിജയന്‍


21/10/2025  08:06 PM IST
സണ്ണി ലുക്കോസ്
കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കിയത് 90,000 കോടി രൂപയുടെ വികസനം മുഖ്യമന്ത്രി പിണറായി വിജയന്‍

കിഫ്ബി മുഖേന 90,000 കോടി രൂപയുടെ വികസനം സംസ്ഥാനത്ത് നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 140 നിയോജക മണ്ഡലങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിന്റെ നേട്ടങ്ങള്‍ എത്തിക്കാന്‍ കിഫ്ബി വഴി സാധിച്ചതായും അദ്ദേഹം പറഞ്ഞു. കിഫ്ബി ഫണ്ടില്‍നിന്ന് 15.44 കോടി രൂപയും മുനിസിപ്പല്‍ തനതു ഫണ്ടില്‍നിന്ന് 2.50 കോടിയും ചെലവിട്ട് പുതുതായി നിര്‍മിച്ച രാമനാട്ടുകര നഗരസഭ ഓഫിസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ പ്രധാന വികസന പ്രവര്‍ത്തനങ്ങളെല്ലാം കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നടത്തുന്നത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ ഇതിലൂടെ സാധിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയതോടെ വികസനത്തിന്റെ ഗുണഫലങ്ങളും ആനുകൂല്യങ്ങളും വേഗത്തില്‍ ജനങ്ങളിലെത്തിക്കാനായി. വിവിധ വകുപ്പുകളോടൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനത്തിലൂടെ അടുത്ത നവംബര്‍ ഒന്ന് മുതല്‍ കേരളം അതിദാരി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img