
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും ദയനീയമായി പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. പ്രത്യേക ദൂതൻ വഴിയാണ് പിണറായി വിീജയൻ രാജിക്കത്ത് ലോക്ഭവനിലെത്തിച്ചത്. രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര ആർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ പിണറായിയോട് ആവശ്യപ്പെട്ടു. രാജിക്കത്ത് സ്വീകരിച്ച ശേഷം ഗവർണർ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
എൽഡിഎഫ്– 34, യുഡിഎഫ്– 104, എൻഡിഎ– 3 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില. യുഡിഎഫ് മുന്നേറ്റത്തിൽ ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടകൾ തകർന്നു. വോട്ടെണ്ണൽ തുടങ്ങി 6 റൗണ്ട് പൂർത്തിയാകുന്നതുവരെ ധർമടത്ത് പിണറായി വിജയൻ ഒരു തവണ പോലും ലീഡ് ചെയ്തില്ല. ഒടുവിൽ, തിളക്കം കുറഞ്ഞ വിജയമാണ് മുഖ്യമന്ത്രിക്ക് ശക്തികേന്ദ്രത്തിൽ ലഭിച്ചത്. മന്ത്രിമാരിൽ ഭൂരിഭാഗവും പരാജയപ്പെട്ടു.










