
ദോഹ:ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തറിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പുലർച്ചെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ
സ്വീകരണംനൽകി.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലിന്റെ നേതൃതി ലാണ്മുഖ്യമന്ത്രിയെ സ്വീകരിച്ചത്.മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന
ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ. ജയതിലക് IAS എന്നിവർക്കും സ്വീകരണംനൽകി.
മലയാളോത്സവം 2025 സംഘാടക സമിതി ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ സി.വി. റപ്പായി, ജനറൽ കൺവീനറും പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറുമായ ഇ.എം. സുധീർ, സംഘാടക സമിതി ഭാരവാഹികളായ ഷംസീർ അരിക്കുളം, സാബിത്ത് സഹീർ, പ്രമോദ് ചന്ദ്രൻ, അഹമ്മദ് കുട്ടി അറളയിൽ, എ.കെ. ജലീൽ തുടങ്ങിയവരും സ്വീകരണത്തിൽ പങ്കെടുത്തു.
ഇന്ന് വൈകുന്നേരം ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം ഉത്ഘാടനം ചെയ്തുകൊണ്ട് ഖത്തറിലെ മലയാളി സമൂഹത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. പ്രവാസി സംഘടനാ പ്രതിനിധികൾ, മലയാളി സംരംഭകർഎന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ചനടത്തും










